കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താനോ മുഖ്യമന്ത്രിയോ ഒരിടത്തും സി.പി.എമിന്റെ പങ്കിനേ പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും  അദ്ദേഹം വ്യക്തമാക്കി. നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിലല്‍ പല കാര്യങ്ങളും പറയാന്‍ കഴിയില്ല. എന്നാല്‍ എല്ലാ സത്യവും ഒരു ദിവസം പുറത്ത് വരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ സി.പി.എമിനെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി ഇത്തരത്തിലുള്ള പ്രസ്ഥാവന നടത്തിയത്.

 

 

Malayalam News

Kerala News in English