മുംബൈ: മൂന്നാമത് ഐ പി എല്‍ ആദ്യമത്‌സരത്തില്‍ 3 പന്തില്‍ മാത്രം ക്രീസില്‍ നിന്ന് ഔട്ടായെങ്കിലും കളി കഴിഞ്ഞ സൗരവ് ഗാംഗുലി ദൈവത്തോട് നന്ദി പറഞ്ഞിരിക്കണം. നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ ഏഞ്ചലോ മാത്യൂസിന്റെ ഉജ്വല പ്രകടനത്തിനും ഗാംഗുലിയുടെ പിഴക്കാത്തെ തന്ത്രങ്ങള്‍ക്കുമായിരിക്കണം നന്ദി പറഞ്ഞിരിക്കുക. ആദ്യ മത്സരത്തില്‍ സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് നിലവില ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 11 റണ്‍സിന് തോല്പിച്ചു.
ബാറ്റിംഗിനിറങ്ങിയപ്പോഴും ബൗളിംഗിനിറങ്ങിയപ്പോഴും തുടക്കത്തില്‍ സംഭവിച്ച പാകപ്പിഴകളില്‍നിന്ന് കരകയറ്റിയാണ് കൊല്‍ക്കത്ത അപ്രതീക്ഷിത വിജയം കണ്ടത്. മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച നൈറ്റ്‌റൈഡേഴ്‌സിന്റെ ശ്രീലങ്കന്‍ താരം ഏഞ്ജലോ മാത്യൂസിന്റെ ഭലത്തിലാണ് നാലിന് 31 എന്ന നിലയില്‍നിന്ന് 161 / 4 എന്ന നിലയിലേക്ക് വളര്‍ന്ന് ചാര്‍ജേഴ്‌സിനെ വെല്ലുവിളിച്ചത്. ചാര്‍ജേഴ്‌സിനെ 20 ഓവറില്‍ 150 റണ്ണില്‍ ഒതുക്കി നിര്‍ത്താനുമായി ദാദക്കും കൂട്ടര്‍ക്കും. ഏഴു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
തുടക്കത്തില്‍ ഗില്‍ക്രിസ്റ്റും (54), ലക്ഷ്മണും (22) ഗിബ്‌സും (15) കാട്ടിയ ആവേശത്തെ തടഞ്ഞ കൊല്‍ക്കത്തക്കാര്‍ സൈമണ്ട്‌സ് (5), രോഹിത് (13), അനിരുദ്ധ്‌സിംഗ് (14), വാസ് (0) എന്നിവരെ പുറത്താക്കിയാണ് എതിരാളികളെ ഒതുക്കിയത്. അവസാന ഓവറുകളില്‍ ഇശാന്ത് ശര്‍മ്മയും ലക്ഷ്മി രത്തന്‍ ശുക്‌ളയും ഏഞ്ചലോ മാത്യൂസും ലാംഗ്വേ ബല്‍റ്റും റണ്ണധികം വിട്ടുകൊടുക്കാതെ മൂര്‍ച്ചയേറിയ ബൗളിംഗാണ് കാഴ്ചവച്ചത്.
സ്‌കോര്‍ബോര്‍ഡ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
തിവാരി സിശര്‍മ ബി വാസ് 0, ഹോജ് സി ഗിബ്‌സ് ബി ജസ്‌കരണ്‍സിങ് 13, ഗാംഗുലി സി അനിരുദ്ധ് സിങ് ബി വാസ് 0, പൂജാര സി ഓജ ബി ആര്‍പി സിങ് 10, ഒവൈസ് ഷാ നോട്ടൗട്ട് 58, മാത്യൂസ് നോട്ടൗട്ട് 65, എക്‌സ്ട്രാസ് 15, ആകെ 20 ഓവറില്‍ 4ന് 161. വിക്കറ്റുവീഴ്ച: 10, 20, 331, 431. ബൗളിങ്: വാസ് 31222, ആര്‍ പി സിങ് 40351, ജസ്‌കരണ്‍സിങ് 40 351, ഓജ 40190, സൈമണ്ട്‌സ് 40260, സുമന്‍ 10 160.
ഡെക്കാണ്‍ ചാര്‍ജേഴ്‌സ്
ഗില്‍ക്രിസ്റ്റ് സി തിവാരി ബി ഹോജ് 54, ലക്ഷ്മണ്‍ സി ആന്റ് ബി കാര്‍ത്തിക് 22, ഗിബ്‌സ് സി മാത്യൂസ് ബി ലാംഗ് വെല്‍റ്റ് 19, സൈമണ്ട്‌സ് സി ഗാംഗുലി ബി ഇഷാന്ത് 5, രോഹിത് ശര്‍മ സി ഹോജ് ബി മാത്യൂസ് 13, അനിരുദ്ധ് സിങ് സി ആന്റ് ബി ശുക്ല 14, സുമന്‍ നോട്ടൗട്ട് 7, വാസ് ബി ലാംഗ് വെല്‍റ്റ് 0, ജസ്‌കരണ്‍ നോട്ടൗട്ട് 4, എക്‌സ്ട്രാസ് 12, ആകെ 20 ഓവറില്‍ 7ന് 150. വിക്കറ്റുവീഴ്ച: 161, 299, 3102, 4116, 5128, 6141, 7142.ബൗളിങ്: ലാംഗ് വെല്‍റ്റ് 40262, ഇഷാന്ത് 40311, ശുക്ല 30301, മുരളി കാര്‍ത്തിക് 30171, മാത്യൂസ് 40271, ഹോജ് 20141.
