എഡിറ്റര്‍
എഡിറ്റര്‍
വിജയക്കുതിപ്പില്‍ ഡെക്കാന്‍, രാജസ്ഥാന്‍ പുറത്ത്
എഡിറ്റര്‍
Saturday 19th May 2012 8:30am

ഹൈദരാബാദ്: ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു മുന്നില്‍ രാജസ്ഥാന് അഞ്ച് വിക്കറ്റ് തോല്‍വി. ഇതോടെ ഐ.പി.എല്ലില്‍ പ്‌ളേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ എട്ടുവിക്കറ്റിന് 126 റണ്‍സാണെടുത്തത്. എട്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു.

ഓപ്പണിങ് വിക്കറ്റില്‍ 63 റണ്‍സുമായി റെഡ്ഡിയും(35 പന്തുകളില്‍ 42) ശിഖര്‍ ധവാനും(24 പന്തുകളില്‍ 26) ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തില്‍ നിന്നായിരുന്നു ഡെക്കാന്റെ വിജയക്കുതിപ്പ്.

രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ ദ്രാവിഡ് 36 പന്തുകളില്‍ 39 റണ്‍സോടെ ടോപ്‌സ്‌കോററായി. ഉവൈസ് ഷാ 32 പന്തില്‍ 28 റണ്‍സ് നേടി. രണ്ടാം ഓവറില്‍ അജിന്‍ക്യ രഹാനെയെ (ആറ്) ഡെയ്ല്‍ സ്‌റ്റെയ്ന്‍ സ്‌ളിപ്പില്‍ ശിഖര്‍ ധവാന്റെ കൈകളിലെത്തിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം. സ്‌കോറുയര്‍ത്താന്‍ ശ്രമിച്ച് ഷെയ്ന്‍ വാട്‌സണെ (13) അമിത് മിശ്ര ഏഴാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്‌ളീന്‍ ബൗള്‍ഡാക്കി.

അശോക് മനേരിയയെ (17 പന്തില്‍ 20) ധവാനെ ഏല്‍പിച്ച് വീര്‍ പ്രതാപ് സിങ് രാജസ്ഥാന് മറ്റൊരു തിരിച്ചടി നല്‍കി. 19ാം ഓവറില്‍ ജൊഹാന്‍ ബോതയുടെ (മൂന്ന്) രൂപത്തില്‍ സ്‌റ്റെയ്‌ന്റെ കൈകളാല്‍ ആറാം വിക്കറ്റും വീണു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ശ്രീവത്സ് ഗോസ്വാമിയെ (മൂന്ന്) പുറത്താക്കി  ആറാം പന്തില്‍ ഉവൈസ് (28) റണ്ണൗട്ടാവുകയും ചെയ്തു.

Advertisement