എഡിറ്റര്‍
എഡിറ്റര്‍
വി.എസ്. കൂടം കുളത്തേയ്ക്കില്ല; സാമുവല്‍ രാജ്
എഡിറ്റര്‍
Monday 9th April 2012 1:06am

Tamil Nadu untouchabilit Eradication front

സാമുവല്‍ രാജ്/മനേഷ്

 സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ഒത്തുചേരുന്ന വേദി മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ സംഗമ സ്ഥലം കൂടിയാണ്. തമിഴ്‌നാട്ടില്‍ ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സാമുവല്‍ രാജ്. സി.പി.ഐ.എം-ന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ ജനറല്‍സെക്രട്ടറി കൂടിയായ സാമുവല്‍ രാജ്,   തമിഴ്‌നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളെക്കുറിച്ചും അതിനെതിരെ നടക്കുന്ന പോരാട്ടങ്ങളെക്കുറിച്ചും ഒപ്പം മുല്ലപ്പെരിയാര്‍, കൂടുംകുളം വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ഡൂള്‍ന്യൂസ് പ്രതിനിധി മനേഷുമായി സംസാരിക്കുന്നു.

തമിഴ്‌നാട് അണ്‍ടച്ചബലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് രൂപീകരിക്കാനുണ്ടായ സാഹചര്യം എന്താണ്?

2008 മെയില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ചതാണ് തമിഴ്‌നാട് അണ്‍ടച്ചബലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്. തമിഴ്‌നാട്ടിലെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ അവസ്ഥ ഇന്നും പരിതാപകരമാണ്. അണ്‍ടച്ചബലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് എന്ന സംഘടന ആദ്യം ചെയ്തത് പട്ടിക ജാതി/പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ നേരിടുന്ന ജാതീയമായ അടിച്ചമര്‍ത്തലുകളും വേര്‍തിരിവുകളും നേരിട്ടുമനസ്സിലാക്കി. അവര്‍ നേരിടുന്ന യഥാര്‍ഥ വിഷയങ്ങള്‍ തിരിച്ചറിയുകയും അതിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനു വേണ്ടി 22 ജില്ലകളിലായി ഞങ്ങള്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. ആ സര്‍വേ ഫലം ഞെട്ടിക്കുന്നതായിരുന്നു. തമിഴ്‌നാട്ടില്‍ ഇന്നും എണ്‍പത്തിരണ്ടോളം വിവിധ ജാതീയ അയിത്തങ്ങള്‍ നിലനില്‍ക്കുന്നതായി ഞങ്ങള്‍ക്ക് കണ്ടത്താന്‍ കഴിഞ്ഞു. അതോടൊപ്പം തന്നെ പുറംലോകം അറിയാത്ത ജതീയമായിട്ടുള്ള ഒരുപാട് കുറ്റകൃത്യങ്ങളും അടിച്ചമര്‍ത്തലുകളും കണ്ടെത്തുകയുണ്ടായി. ഇത്തരം വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന രൂപീകരിച്ചത്.

uthapoor caste wall

അണ്‍ടച്ചബലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വിജയപ്രദമായിരുന്നോ?

സംഘടനയുടെ ഏറ്റവും വലിയ വിജയമായി ഞങ്ങള്‍ കാണുന്നത് മധുരയ്ക്കടുത്തുള്ള ഉദ്ദവ്പൂരിലെ ജാതി മതില്‍ പൊളിക്കാന്‍ കഴിഞ്ഞു എന്നതാണ്. ദളിതര്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി റോഡിനു കുറുകെ നിര്‍മ്മിച്ച ഏകദേശം ഒന്നര കിലോമീറ്റര്‍ നീളവും പന്ത്രണ്ടടി ഉയരവുമുള്ള ഒരു മതിലായിരുന്നു ഇത്. ഈ മതില്‍ ദളിതരായ ജനവിഭാഗങ്ങളെ പൊതു നിരത്തിലേയ്ക്ക് പോലും പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. ഞങ്ങള്‍ പ്രാദേശിക ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കി. പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പ്രാദേശിക ഭരണകൂടത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് മതില്‍ പൊളിക്കാനുള്ള നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് സ: പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ നടന്ന വന്‍പിച്ച ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി ആ മതിലിന്റെ റോഡിലേക്ക് കടക്കുന്ന ഭാഗം മാത്രം പൊളിച്ചു മാറ്റാന്‍ ഭരണകൂടം തയ്യാറായി. ഈ മുന്നേറ്റത്തിന്റെ ഫലമായി ഞങ്ങള്‍ക്ക് ഇതുവരെ 7 ജാതി മതിലുകള്‍ പൊളിക്കാനും 11 ഹിന്ദു ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നേടിയെടുക്കാനും ഒരു ജാതി ഉരുക്കുകവാടം പൊളിക്കുന്നതിനും സാധിച്ചു. സമരം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനും അത് ഊര്‍ജ്ജം നല്‍കി.
e.v. Rama swami naikker
പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ ബ്രാഹ്മണ മേധാവിത്വത്തിനും ജാതീയ വിവേചനങ്ങള്‍ ക്കുമെതിരെ സമരങ്ങള്‍ നടക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ദളിത് ജനവിഭാഗങ്ങള്‍ക്കുവേണ്ടി ഇത്തരമൊരു മൂവ്‌മെന്റ് അനിവാര്യമായിത്തീരുന്നു?

ജാതിവ്യസ്ഥക്കെതിരെ പോരാടിയ വലിയ മനുഷ്യനായിരുന്നു തന്തൈ പെരിയാര്‍. അദ്ദേഹത്തിന്റെ കലഘട്ടത്തില്‍ ബ്രാഹ്മണ മേല്‍ക്കോയ്മയ്‌ക്കെതിരെയാണ് പോരാടിയത്. അതിന്റെ ഭാഗമായി താഴ്ന്ന ജാതിയില്‍പ്പട്ട ജനവിഭാഗങ്ങള്‍ക്ക് ഒട്ടനവധി അവകാശങ്ങളും സംവരണമുള്‍പ്പടെയുള്ള ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞെന്നു മാത്രമല്ല ജീവിത നിലവാരം ഉയര്‍ത്താനും സാധിച്ചു. എന്നാല്‍ ഇന്നത്തെ സ്ഥിതി ഇതല്ല. ഇന്ന് ബ്രഹ്മണ മേധാവിത്വത്തിനെതിരെയല്ല സമരം ചെയ്യുന്നത്. മറിച്ച് പണ്ട് സമരം ചെയ്ത് സംവരണം ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ നേടിയെടുത്ത മറ്റു ജാതിക്കാര്‍ ദളിതര്‍ക്കുമേല്‍ നടത്തുന്ന ആധിപത്യത്തിനും പീഡനങ്ങള്‍ക്കുമെതിരെയാണ്.

ഞങ്ങളോടൊപ്പം ചെറുതും വലുതുമായി അറുപതോളം ദളിത് സംഘടനകളും യൂത്ത് മൂവ്‌മെന്റും ട്രേഡുയൂണിയന്‍ സംഘടനകളും 16 വര്‍ഷത്തോളമായി പി.രാമമൂര്‍ത്ത്, ശ്രീനിവാസ റാവു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍കത്തിക്കുന്ന ജസ്റ്റിസ് പാര്‍ട്ടിയും ഒരുമിച്ച് പ്രവര്‍ത്തികര്‍കുന്നുണ്ട്. ഇത്തരം ജനാധിപത്യ ശ്രമങ്ങളാണ്, ദളികതര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഗവണ്‍മെന്റുകളെ നിര്‍ബന്ധിതരാക്കിയത്.

പെരിയാറിന്റെ ആശയങ്ങളും മതേതര കാഴ്ച്ചപ്പാടുകളും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന അവകാശപ്പെടുന്ന ഡി.എം.കെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ വിഷയത്തോടുള്ള സമീപനമെന്താണ്?
untouchability
ഡി.എം.കെ എന്നല്ല ഒരു രാഷ്ട്രിയ പാര്‍ട്ടിയും പ്രതികരിക്കില്ല കാരണം ജനസംഖ്യ അനുപാതത്തില്‍ നോക്കുകയാണ് എങ്കില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസമൂഹത്തെക്കാളും മറ്റു പിന്നോക്ക ജാതികളുടെ അംഗസംഖ്യ കൂടുതല്‍ ആണ്. ഡി.എം.കെ., അണ്ണാ ഡി.എം.കെ എന്നീ കക്ഷികളുടെ ഭൂരിഗം അംഗങ്ങളും ദളിതരൊഴികെയുള്ള പിന്നോക്ക ജനവിഭാഗങ്ങളില്‍ പ്പെട്ടവരാണ്. മാത്രവുമല്ല പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ വോട്ട് ബാങ്ക് അല്ല, മറ്റു ജനവിഭാഗങ്ങളാകട്ടെ ശക്തമായ ഒരു വോട്ട് ബാങ്കുമാണ്.

ഇന്ന് തമിഴ് നാട്ടിലെ നിലവിലെ രാഷ്ട്രിയ അന്തരീക്ഷം എന്താണ്?

ഡി.എം.കെയുടെ അഴിമതിയിലും സ്വജന പക്ഷപതത്തിലും മടുത്ത ജനങ്ങളും സി.പി.ഐ.എം അടക്കമുള്ള എല്ല പ്രതിപക്ഷവും ഒന്നടങ്കം എ.ഐ.എ.ഡി.എം.കെയെ പിന്തുണച്ചതിന്റെ ഭാഗമായി അവര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരികയും ജയലളിത മുഖ്യമന്ത്രി ആകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏട്ടു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തുകയാണെങ്കില്‍ ഈ സര്‍ക്കാര്‍ ഒരു മികച്ച സര്‍ക്കാരാണ് എന്ന് പറയുവാന്‍ സാധിക്കുകയില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.് സര്‍വ്വ സാധനങ്ങള്‍ക്കും ഇന്ന് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ഇത് പിടിച്ചു നിര്‍ത്താന്‍ ഈ സര്‍ക്കാരിനു കഴിയുന്നില്ല. സര്‍ക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലയെന്നുമാത്രമല്ല പഞ്ചായത്തിലെ ‘മക്കള്‍ നല്ല പണിയാളര്‍’ എന്ന 13000 വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ മുന്‍സര്‍ക്കാര്‍ നിയമിച്ചു എന്ന ഓറ്റ കാരണം കൊണ്ട് പിരിച്ചുവിടുകയും ചെയ്തു.

തമിഴ് നാട്ടിലെ സി.പി.എമ്മിന്റെ പ്രവര്‍ത്തനത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
സി.പി.ഐ.എം പതുക്കെ പതുക്കെ വളരുകയാണ്. താഴ്ന്ന ജാതിക്കാരെ അവരുടെ അവകാശങ്ങള്‍ നേടി എടുക്കുന്നതിനു സംഘടിപ്പിച്ച് കൂടെ നിര്‍ത്തുന്ന ഏക പാര്‍ട്ടി സി.പി.ഐ.എം ആയതുകൊണ്ടുതന്നെ സകല പത്ര മാധ്യമങ്ങളും പാര്‍ട്ടിക്ക് എതിരാണ്. എല്ല ദിവസവും ഏതെങ്കിലും ഒരു പ്രക്ഷോഭം സി.പി.ഐ.എം അവിടെ നടത്താറുണ്ട്. അതിന്റെ ഭാഗമായി വലിയ ഒരു ജനവിഭാഗത്തെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

ഈ അടുത്തകാലത്ത് പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകം പ്രതിസന്ധികളെ നേരിട്ടിരുന്നു. വരദരാജന്റെ ആത്മഹത്യയടക്കമുള്ള വിഷയങ്ങളുണ്ടായി. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു വരദരാജന്‍ ഇഷ്യുവിന്റെ ഉള്ളടക്കം?

ക്ഷമിക്കുക. ഈ വിഷയത്തില്‍ ഒന്നും പറയാനില്ല.

മുല്ലപെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണ്?

മുല്ലപെരിയാറിലെ വെള്ളം കൊണ്ടു മാത്രമാണ് തമിഴ്‌നാട്ടിലെ 7 ഓളം ജില്ലകള്‍ നിലനിന്നു പോകുന്നത്. അതുകൊണ്ടുതന്നെ ആ വെള്ളം തമിഴ്‌നാടിനു വളരെ അധികം ആവശ്യമുള്ളതുമാണ്. അതുകൊണ്ടുതന്നെ അതിലെ വെള്ളം ആ ജില്ലകളിലെ മനുഷ്യരുടെ ജീവിതപ്രശ്‌നമാണ്. രണ്ടു സര്‍ക്കാരുകളും മേശക്കു ചുറ്റും ഇരുന്നു ഈ വിഷയം രമ്യമായി പരിഹരിക്കണം.
koodamkulam struggle

സി.പി.ഐ.എം കൂടംകുളം പ്രക്ഷോഭത്തെ പിന്തങ്ങുന്നുണ്ടോ?

ഇല്ല. കൂടംകുളം സമരത്ത സി.പി.ഐ.എം അനുകൂലിക്കുന്നില്ല. അവിടെ ജോലി ഭൂരിഭാഗവും തീര്‍ന്നു. കറന്റ് എല്ലാവര്‍ക്കും വേണം. അവിടെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പകിയ ശേഷം കൂടംകുളം പ്രവര്‍ത്തിച്ചു തുടങ്ങണം. ഈ പദ്ധതി 123 കരാറിനപു മുമ്പ് തുടങ്ങിയതാണ്.

വി.എസ്. കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അവിടെ വരും എന്ന് കേള്‍ക്കുന്നല്ലോ?

ഇല്ല. പാര്‍ട്ടിനേതൃത്വം അദ്ദേഹത്തെ വിളിപ്പിച്ചു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമത്തിനു മുമ്പില്‍ അദ്ദേഹം ആ പ്രസ്ഥാവന നിരാകരിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം അദ്ദേഹം കൂടംകുളം സന്ദര്‍ശിക്കില്ല.

ലോകമാകമാനം നുക്ലിയാര്‍ പ്ലാന്റിനെതിരെ സമരം ചെയ്യുമ്പോള്‍ സി.പി.ഐ.എം പോലുള്ള പാര്‍ട്ടിക്ക് എങ്ങനെ അതിനെ അനുകൂലിക്കാന്‍ കഴിയും?

ഇല്ല. സി.പി.ഐ.എം ആണവ വൈദ്യുതിക്ക് എതിരല്ല. 123 എഗ്രിമെന്റിനാണ് എതിര്.

koodamkulam v.s.സി.പി.ഐയും സി.പി.ഐ.എംമും ഇടത് ഐക്യത്തെപറ്റിപ്പറയുമ്പോള്‍ തന്നെ സി.പി.ഐ സ്വത്വ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നതെന്ന് ഈ അടുത്ത കാലത്തായി ജാതി സംഘടനകളെ അംഗീകരിക്കണമെന്നും അവഗണിക്കാ നാവില്ലെന്നും സി.പി.ഐ അഖിലേന്ത്യാ റിപ്പോര്‍ട്ട് പ്രഖ്യാപിക്കുന്നതില്‍ നിന്നും മനസ്സിലാക്കാം. ജാതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരാളെന്ന നിലയില്‍ താങ്കള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു?

ചില വിഷയങ്ങളില്‍ ഐക്യമുണ്ട്. ചിലതില്‍ വ്യത്യാസങ്ങളുമുണ്ട്. തമിഴ്‌നാട്ടില്‍ സി.പി.ഐ സി.പി.ഐ.എമിനൊപ്പം ജാതി വിരുദ്ധ പോരാട്ടത്തിലുണ്ട്. ഇവിടെ അവരുടെ രേഖകളും അങ്ങനെ ജാതിവിരുദ്ധമായ നിലപാടു തന്നെയാണ്. അതാണ് ഞങ്ങളുടെ അനുഭവം.

Advertisement