ഇ­ന്ത്യന്‍ സം­വി­ധാ­യ­കന്‍ 90 ദി­വ­സ­ത്തിന­കം രാ­ജ്യം വിടണം: യു എ­സ് കോടതി
India
ഇ­ന്ത്യന്‍ സം­വി­ധാ­യ­കന്‍ 90 ദി­വ­സ­ത്തിന­കം രാ­ജ്യം വിടണം: യു എ­സ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2010, 11:37 am

ഹൂസ്റ്റണ്‍: ജിഹാദി പുസ്തകങ്ങളുമായി അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്യുമെന്ററി സംവിധായകന്‍ വിജയ്കുമാറിന് ബോണ്ട് നിഷേധിച്ചു. 90 ദിവസത്തിനകം സ്വമേധയ രാജ്യംവിടാനും ഹൂസ്റ്റണ്‍ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ആഴ്ചയാണ് ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വിജയ്കുമാറിന്റെ പക്കല്‍ നിന്ു ംജിഹാദി പുസ്തകങ്ങളും പിച്ചളയുടെ ആയുധങ്ങളും കണ്ടെടുത്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തുകയാണെങ്കില്‍ പത്തുവര്‍ഷത്തെ ജയില്‍വാസം ലഭിക്കുന്ന കുറ്റമാണ് വിജയ്കുമാറിന്റേത്.

കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിട്ടും അദ്ദേഹത്തെ വിട്ടയച്ചില്ലെന്നാണ് വിജയ്കുമാറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കല്‍ അല്‍പ്പം വൈകിയതിനാല്‍ ക്രമിനല്‍ കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വാദം കേള്‍ക്കല്‍ 8ലേക്ക് മാറ്റി. എന്നാല്‍ കേസിന്റെ ഗതിയെക്കുറിച്ച വ്യക്തമാക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

മുംബൈയിലെ മാലാഡ് സ്വദേശിയാണ് 40കാരനായ വിജയ്കുമാര്‍.