ന്യൂദല്‍ഹി: ഉഭയകക്ഷി രാഷ്ട്രീയ-സൈനിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വി കെ സിംഗ് ശ്രീലങ്ക സന്ദര്‍ശിക്കും. ഞായറാഴ്ച്ച മുതല്‍ അഞ്ചുദിവസത്തേക്കാണ് സന്ദര്‍ശനം.
ലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗോതാബായ രാജ്പക്സെ, സൈനിക മേധാവി ജഗത് ജയസൂര്യ എന്നിവരുമായും സിംഗ് ചര്‍ച്ച നടത്തും. യുദ്ധക്കെടുതി നേരിടുന്ന വാവുനിയ പ്രദേശവും കരസേനാ മേധാവി സന്ദര്‍ശിക്കും. ഇന്ത്യയും ലങ്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഈയിടെ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ ഒക്ടോബറില്‍ ലങ്ക സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ ഇന്ത്യന്‍ വ്യോസേനാ മേധാവി അഡ്മിറല്‍ നിര്‍മല്‍ വര്‍മയും ഈ ദ്വീപുരാഷ്ട്രം സന്ദര്‍ശിച്ചിരുന്നു.

