എഡിറ്റര്‍
എഡിറ്റര്‍
അസ്ലന്‍ഷാ ഹോക്കി: ഇന്ത്യയ്ക്ക് ജയം
എഡിറ്റര്‍
Tuesday 29th May 2012 9:05am

ഇപോ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് ആതിഥേയരായ മലേഷ്യയെ തോല്‍പിച്ചാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ടീമിന്റെ രണ്ടാം ജയമാണിത്. സര്‍വന്‍ജിത് സിങ്, ശിവേന്ദസിങ്, തുഷാര്‍ ഖന്ദേദ്കര്‍ എന്നിവരായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ തുടര്‍ന്ന് ദക്ഷിണ കൊറിയയെ തോല്‍പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ബ്രിട്ടനോട് 2-3ന്റെ തോല്‍വി ഏറ്റുവാങ്ങി. അടുത്ത മത്സരം നാളെ അര്‍ജന്റീനക്കെതിരെയാണ്

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുഹമ്മദ് അമീനും മുഹമ്മദ് ഫിത്രി സാരിയുമാണ് മലേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ബ്രിട്ടനെ 3-2ന് അര്‍ജന്റീനയും എതിരില്ലാത്ത നാല് ഗോളിന് പാകിസ്താനെ ദക്ഷിണ കൊറിയയും തോല്‍പ്പിച്ചു.

തുടര്‍ച്ചയായ മൂന്ന് ജയങ്ങളില്‍നിന്ന് ഒമ്പത് പോയന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാമത്. ആറു വീതം പോയന്റുമായി ഇന്ത്യയും അര്‍ജന്റീനയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Advertisement