വാഷിംഗ്ടണ്‍: ഏഷ്യ-പെസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശം കണക്കിലെടുത്ത് ഇന്ത്യ മിലിട്ടറി ഫോഴ്‌സിനെ സജ്ജമാക്കുന്നുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഓഫീസ് വ്യക്തമാക്കി. ഏഷ്യ പെസഫിക് മേഖലയില്‍ ഇത്രയും കാലം ഉണ്ടായിരുന്ന സുരക്ഷാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സേനയെ സജ്ജമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ റോനാള്‍ഡ് എല്‍ ബര്‍ഗ്‌സ് സെനറ്റ് സര്‍വീസ് കമ്മിറ്റിയ്ക്കു മുന്നില്‍ വ്യക്തമാക്കി.

‘ ഇന്ത്യ ഗ്രൗണ്ട് ഫോഴ്‌സിന്റെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തിക്കൊണ്ടിരിക്കുകയാണ്. ചൈനയ്‌ക്കെതിരെ പ്രയോഗിക്കാനായി ഫൈറ്റര്‍ എയര്‍ക്രാഫ്റ്റിനും രൂപം നല്‍കി കഴിഞ്ഞു. ന്യൂക്ലിയര്‍ കാപ്പബിള്‍ മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളുടെയും ശേഷി പരിശോധിക്കാനായി ഇന്ത്യ ശ്രമിക്കുകയാണ്.

ഇന്ത്യയ്ക്ക് നിലവില്‍ 6000 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന ബാലിസ്റ്റിക് മിസൈലുകളും ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളും ഉണ്ട്. എന്നാല്‍ ഇതിനേക്കാള്‍ സംഭരണശേഷിയും സ്‌ഫോടകശേഷിയും കൂടുതലുള്ള മിസൈലുകളുടെ നിര്‍മ്മാണത്തിലാണ് രാജ്യം. 6000 കിലോമീറ്ററുകള്‍ക്കപ്പുറം പരിധിയുള്ള ഇന്റര്‍ കോണ്‍ഡിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളും അവര്‍ സജ്ജമാക്കിയെടുക്കുന്നുണ്ട്’.- അദ്ദേഹം വ്യക്തമാക്കി.

ഏഷ്യ പെസഫിക് ബോര്‍ഡറില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്നും സെനറ്റ് യോഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ബോഡറിലുള്ള ചൈനീസ് അധിനിവേശം ശക്തിപ്പെടുന്നതിനാല്‍  ഇന്ത്യ കൂടുതല്‍ ജാഗരൂകരാകുന്നുണ്ട്. ഇന്ത്യന്‍ ആര്‍മി ഏഷ്യ പെസഫിക് സമുദ്രാതിര്‍ത്തിയില്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചൈന അവരുടെ അധിനിവേശം ശക്തിപ്പെടുത്തിയാല്‍ അതിനെ ചെറുക്കാനായി ഇന്ത്യന്‍ ആര്‍മി ഫോഴ്‌സുകളെ സജ്ജരാക്കുകയാണ്.

ആഗോള ശക്തിയായി തുടരണമെങ്കില്‍ ശക്തമായ ഫോഴ്‌സ് അനിവാര്യമാണെന്ന നിലപാടിലാണ് ഇന്ത്യയെന്നും ദല്‍ഹിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും റൊനാള്‍ഡ് വ്യക്തമാക്കി. ഇന്ത്യ ഏഷ്യന്‍ ബോര്‍ഡറിലെ ഇപ്പോഴത്തെ അവസ്ഥ ശാന്തമാണ്. ചൈനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായി തന്നെ ഇന്ത്യയും അവരുടെ ഫോഴ്‌സുകളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം സെനറ്റ് സര്‍വീസ് കമ്മിറ്റിയെ അറിയിച്ചു.

Malayalam News

Kerala News In English