ഗില്‍­ജി­തി­ലെ ചൈ­നീ­സ് പ­ട്ടാ­ള­സാ­ന്നിധ്യം : ഇ­ന്ത്യ ആ­ശ­ങ്ക­യ­റി­യിച്ചു
India
ഗില്‍­ജി­തി­ലെ ചൈ­നീ­സ് പ­ട്ടാ­ള­സാ­ന്നിധ്യം : ഇ­ന്ത്യ ആ­ശ­ങ്ക­യ­റി­യിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2010, 10:50 am

ബീ­ജിങ്: പാ­ക് അധീ­ന ക­ശ്­മീ­രി­ലെ ഗില്‍­ജി­ത് പ്ര­ദേശ­ത്ത് ചൈ­നീ­സ് സൈ­ന്യ­ത്തി­ന്റെ സാ­ന്നി­ധ്യ­മു­ണ്ടെ­ന്ന വാര്‍­ത്ത­യില്‍ ഇ­ന്ത്യ ചൈന­യെ ആ­ശ­ങ്ക­യ­റി­യി­ച്ചു. ചൈ­ന­യി­ലെ ഇ­ന്ത്യന്‍ അം­ബാ­സി­ഡര്‍ എ­സ് ജ­യ­ശ­ങ്കര്‍ ആ­ണ് ചൈ­ന­യില്‍ ന­ട­ന്ന ചര്‍­ച്ച­യ്­ക്കി­ടെ ഇ­ന്ത്യ­യു­ടെ ആ­ശ­ങ്ക അ­റി­യി­ച്ച­ത്.

പാ­ക് അ­ധീ­ന ക­ശ്­മീ­രില്‍ 11,000 ല­ധി­കം വ­രുന്ന ചൈ­നീ­സ് സൈ­ന്യ­ത്തെ വി­ന്യ­സി­ച്ചി­ട്ടു­ണ്ടെ­ന്ന് ചൈ­നീ­സ് വാര്‍­ത്താ ഏ­ജന്‍­സിയാ­യ സിന്‍ഹു­വ റി­പ്പോര്‍­ട്ടു ചെ­യ്­തി­രുന്നു. എ­ന്നാല്‍ വാര്‍­ത്ത അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­ണെ­ന്ന് പാ­ക്കി­സ്­താനും ചൈ­നയും വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. ക­ന­ത്ത മ­ഴ­യിലും മ­ണ്ണി­ടി­ച്ചി­ലി­ലും ത­കര്‍­ന്ന പ്ര­ദേ­ശ­ത്തെ ആ­ളു­കള്‍­ക്ക് സ­ഹാ­യ­മെ­ത്തി­ക്കാ­നാ­യി ചൈ­നീ­സ് സൈന്യം ന­ി­യോ­ഗി­ച്ച സം­ഘ­മാ­ണ് അ­വി­ടെ­യു­ള്ള­തെന്നും ചൈ­ന വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

തു­ടര്‍­ന്ന് സ്ഥി­തി­ഗ­തി­കള്‍ നി­രീ­ക്ഷി­ച്ചു­വ­രു­ക­യാ­ണെ­ന്ന് ഇ­ന്ത്യന്‍ വി­ദേ­ശ­കാ­ര്യ മ­ന്ത്രാല­യം പ­റ­ഞ്ഞി­രുന്നു. സുര­ക്ഷാ കാ­ര്യ­ങ്ങള്‍­ക്കാ­യു­ള്ള മ­ന്ത്രി­ത­ല സ­മി­തി­യെ സ­ന്ദര്‍­ശി­ച്ച­തി­നു ശേ­ഷ­മാ­യി­രു­ന്നു ഇ­ന്ത്യന്‍ അം­ബാ­സി­ഡര്‍ ബീ­ജിം­ങി­ലേ­ക്ക് തി­രി­ച്ചത്.