ഇടുക്കിപാക്കേജ് സര്‍ക്കാര്‍ തട്ടിയെടുക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2012, 11:31 am
കട്ടപ്പന: ഇടുക്കി പാക്കേജില്‍ ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയിട്ടുള്ള ഫണ്ട് നടത്തിപ്പുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുക്കുന്നതായി പരാതി. ആദിവാസികള്‍ക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ അണക്കെട്ടുകളില്‍ നിന്ന് മത്സ്യകൃഷി നടത്തുന്നതിനായി അനുവദിച്ച തുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡാക് എന്ന സര്‍ക്കാര്‍ ഏജന്‍സി തട്ടിയെടുത്തത്.
