ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ സുരക്ഷാസൈന്യത്തെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. കോബ്ര, ഗ്രെഹൗണ്ട്‌സ് തുടങ്ങിയ പ്രത്യേക ഏജന്‍സികളെ തകര്‍ക്കാന്‍ സി.പി.ഐ (മാവോയിസ്റ്റുകള്‍) ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ വന്‍സുരക്ഷാ സൈന്യത്തെ നേരിടുന്നതിനായി ഇവയെ ആദ്യം ചെറിയ ബെറ്റാലിയനുകളാക്കി മാറ്റാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ ചെറുഗ്രൂപ്പിനെ കെണിയില്‍പ്പെടുത്തി ഇല്ലാതാക്കാനാണ് പദ്ധതി.  അംഗബലം വര്‍ധിപ്പിക്കാനായി മാവോയിസ്റ്റുകളുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കൂടാതെ ജന്‍ മിലിഷ്യയ്ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam News

Kerala News In English