എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ കോഴ: അന്വേഷണം നടത്തുമെന്ന് ബി.സി.സി.ഐ
എഡിറ്റര്‍
Tuesday 15th May 2012 10:56am


ന്യൂദല്‍ഹി: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ). ഐ.പി.എലില്‍ നടക്കുന്ന കോഴ വിവാദത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഒരു സ്വകാര്യ ടി.വി.ചാനല്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഐ.പി.എലില്‍ കോഴ വാങ്ങി കളി അട്ടിമറിക്കുന്നുണ്ടെന്ന സത്യം പുറത്താത്. ഇത് അന്വേഷിക്കുന്നതിനായി ടി.വി.ചാനല്‍ ഉപയോഗിച്ച ടേപ് പരിശോധിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ഐ.പി.എലില്‍ കുഴല്‍ പണവും ഒഴുകുന്നുവെന്നും വാര്‍ത്തയുണ്ട്.

ഐ.പി.എല്‍ ഗവേര്‍ണിംങ് കൗണ്‍സിലും ഇതില്‍ അന്വേഷണം നടത്തും. ബി.സി.സി.ഐ അധികൃതരും ഐ.പി.എല്‍. ഗവേര്‍ണിംങ് കൗണ്‍സിലും ഇതേക്കുറിച്ച് ടെലിഫോണില്‍ സംസാരിച്ചിരുന്നു. യാതൊരു തരത്തിലുള്ള നിയമ ലംഘനവും ഐ.പി.എലില്‍ അനുവകദിക്കില്ലെന്നാണ് ബി.സി.സി.ഐയുടെ വാദം. അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയെന്ന് കണ്ടെത്തിയാല്‍ കളിക്കാരെ സസ്പന്റ് ചെയ്യുന്നതടക്കമുള്ള  കടുത്ത നടപടയെടുക്കുമെന്നും ബി.സി.സി.ഐ. ചീഫ് എന്‍.ശ്രീനിവാസന്‍ അറിയിച്ചു.

ഐ.പി.എല്‍ പൂര്‍ണ്ണമായും സത്യസന്ധമായാണ് നടക്കുന്നതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും തങ്ങള്‍ക്ക് ഐ.പി.എലില്‍ അഴിമതി വിരുദ്ധ സ്‌ക്വാഡും പ്രവര്‍ത്തുക്കുന്നുണ്ടെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ചാനല്‍ സംപ്രേഷണം ചെയത് ടെയ്പില്‍ ഐ.പി.എലിലെ മിക്ക കളിക്കാരും കോഴ വാങ്ങി കളിക്കുന്നത് തുറന്ന് സമ്മദിക്കുന്നതായി പറുയന്നുണ്ട്. ഇതില്‍ കളിക്കാര്‍ക്കു പുറമെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍ക്കും ടീം ഉടമകള്‍ക്കും പങ്കുള്ളതായാണ് ചാനല്‍ പറയുന്നത്.

Advertisement