ന്യൂദല്‍ഹി : അച്ഛന്റെ ചുവടുപിടിച്ച് മകനും സംഗീതലോകത്തേക്ക് കാലെടുത്തു വെച്ചു. സോനു നിഗത്തിന്റെ മകന്‍ നവീന്‍ നിഗമാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് പാട്ടിന്റെ വഴിയിലേക്ക വരുന്നത്. തമിഴ്‌സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ കൊലവറി എന്ന പാട്ട് അല്‍പ്പസ്വല്‍പം മാറ്റം വരുത്തിയാണ് കുഞ്ഞു നവീന്‍ പാടിയിരിക്കുന്നത്.

മകന് ധൈര്യം പകരാനായി റെക്കോഡിംഗ് സ്റ്റുഡിയോവില്‍ സോനുനിഗവും ഭാര്യയും ഉണ്ടായിരു്ന്നു. മൈക്രോഫോണ്‍ വെച്ച് പാടു്ന്ന നവീനെ പ്രോത്സാഹിപ്പിക്കാനും അവര്‍ മറന്നില്ല. ആദ്യമായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വന്ന് പാടുന്ന പേടിയൊന്നും നവീനുണ്ടായിരുന്നില്ല..വളരെ കൂള്‍ ആയി കൊലവറി പാടി പൂര്‍ത്തിയാക്കി

അനിരുദ്ധ് രവിചന്ദ്രിന്റെ വരികള്‍ക്കാണ് ധനുഷ് പാടിയിരിക്കുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് ധനുഷിന്റെ ഭാര്യ ഐശ്വര്യയാണ്.  ഓണ്‍ലൈന്‍ വഴിയാണ് കൊലവറി ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത്. അമിതാഭ് ബച്ചന്‍വരെ കൊലവറി കേട്ട് ധനുഷിനെ അഭിനന്ദനം അറിയിച്ചുകഴിഞ്ഞു.

കൊലവറിയുടെ ആരാധകര്‍ പുത്തന്‍ കൊലവറിയെയും ഇരുകൈയും നീട്ടി സ്വീകരിച്ചതായാണ് അറിയുന്നത്. ഈ തംഗ്ലീഷ് പാട്ട് ( ഇംഗ്ലീഷും തമിഴും കലര്‍ന്ന) യാതൊരു ടെന്‍ഷനും കൂടാതെ അതിമനോഹരമായാണ് നവീന്‍ ആലപിച്ചത് .പ്രേക്ഷകരുടെ മനസ്സ് ഇളക്കാന്‍ ഇതിലേറെ എന്തുവേണം..