എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ സൈക്കിള്‍ ചവിട്ടിയാല്‍ ലൈംഗിക ഉത്തേജനം കുറയും?
എഡിറ്റര്‍
Wednesday 16th May 2012 3:49pm

സൈക്കിള്‍ ചവിട്ടുന്നതും സെക്‌സുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് യെല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം. ഈ പറയുന്നത് കേട്ട് വീട്ടിലുള്ള സെക്കിള്‍ എടുത്തെറിയാനൊന്നും പോകല്ലേ, കാര്യങ്ങള്‍ വിശദമാക്കി തരാം.

സെക്കിള്‍ ചവിട്ടുന്നതല്ല പ്രശ്‌നം. അതിന്റെ ഹാന്റില്‍ബാറുകളാണ്. അതും സ്ത്രീകള്‍ക്ക്. സീറ്റിനെക്കാള്‍ ഉയരം കുറഞ്ഞ ഹാന്റില്‍ബാറുകളാണ് ലൈംഗിക ഉത്തേജനം കുറയാന്‍ കാരണമാകുന്നത്. താഴ്ന്ന ഹാന്റില്‍ബാറുകളുള്ള സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് മര്‍ദ്ദം കൂടുകയും ഇത് സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം കുറയാന്‍ കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

ഈ ഹാന്റില്‍ബാറുകള്‍ കാരണം ജനനേന്ദ്രിയ ഭാഗത്തെ നാഡികള്‍ക്കും, രക്തക്കുഴലുകള്‍ക്കും, ജനനേന്ദ്രിയത്തിനും വന്‍ മര്‍ദ്ദം താങ്ങേണ്ടിവരും. ആഴ്ചയില്‍ 10 മൈലെങ്കിലും സ്ഥിരമായി സൈക്കിളില്‍ യാത്രചെയ്യുന്ന 48 സ്ത്രീകളില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഗവേഷകരുടെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠന വിധേയമാക്കിയ സ്ത്രീകളോട് അവരുടെ അനുഭവം ചോദിച്ചറിയലായിരുന്നു ഗവേഷണത്തിന്റെ ആദ്യപടി. പിന്നീട് പ്രഷര്‍മാപ്പ് ഉപയോഗിച്ച് ജനനേന്ദ്രയ പ്രദേശത്തെ മര്‍ദ്ദം അളന്നെടുക്കുകയും ചെയ്തു.

2006ല്‍ സെക്ലിംഗും ലൈംഗിക ഉത്തേജനവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഗവേഷണം നടന്നത്.

Advertisement