ശബരിമല ക്ഷേത്രം വര്‍ഷം മുഴുവന്‍ തുറക്ക­ണം
Kerala
ശബരിമല ക്ഷേത്രം വര്‍ഷം മുഴുവന്‍ തുറക്ക­ണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2010, 5:32 pm

കൊച്ചി: ശബരിമല ക്ഷേത്രം വര്‍ഷം മുഴുവന്‍ തുറക്കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്നു ഹൈക്കോട­തി നിര്‍­ദ്ദേശം. ഈ വി­ഷ­യ­ത്തില്‍ മൂന്നു മാസത്തിനുള്ളില്‍ വിദഗ്ധസമിതി പഠിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോട­തി ആ­വ­ശ്യ­പ്പെട്ടു.

പതിനെട്ടാംപടിയുടെ വീതി കൂട്ടുന്നതു സംബന്ധിച്ച് ആചാര ലംഘനമുണ്ടോ എന്നു പരിശോധിക്കാന്‍ പുതിയ സംവിധാനമുണ്ടാ­കണം. ഈ വി­ഷ­യ­ത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീ­കരണം തൃപ്തിക­രമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭക്തര്‍ക്കു വര്‍ഷം മുഴുവന്‍ ദര്‍ശനം നടത്താവുന്ന രീതിയില്‍ ക്രമീകരണം നടത്തുന്നത് ഉചിതമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.