ദുബായ്: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കിടപ്പിലായ നിര്‍ധന മലയാളി യുവാവ് ആശുപത്രി ബില്ലടക്കാനും തുടര്‍ചികിത്സയ്ക്ക് നാട്ടിലെത്താനും ഉദാരമതികളുടെ സഹായം തേടുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കൈവേലി എളമ്പറമ്പത്ത് ശശി ഗോപാലന്‍ എന്ന യുവാവാണ് ഉദാരമതികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആശുപത്രിയില്‍ കഴിയുന്നത്.

അല്‍ഖൂസയിലെ ഒരു സ്വകാര്യ കാറ്ററിംങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ശശി. ജനുവരി 31-ന് രാത്രി വസ്ത്രങ്ങളെടുക്കുന്നതിനായി നാല് നില കെട്ടിടത്തിന്റെ ടെറസിലേക്ക് കയറിയ ശശി ഇവിടെയുണ്ടായിരുന്ന കയറില്‍ തടഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.  വീഴ്ചയില്‍ ബോധം നഷ്ടമായ ശശിയുടെ ഇടുപ്പെല്ലിലെ ജോയിന്റിന് പൊട്ടല്‍ പറ്റിയിട്ടുണ്ട്. വീഴ്ചക്കിടെ എയര്‍കണ്ടീഷണറില്‍ തട്ടി വലതുകാലിന് ആഴത്തില്‍ മുറിവും പറ്റയിട്ടുണ്ട്.

റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിയെ ഇവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സുഖം പ്രാപിക്കുന്നതിനിടെ കാലിലെ  മുറിവ് ഉണങ്ങാത്തതിനാല്‍ ഈ മാസം തുടക്കത്തില്‍ വീണ്ടും ഓപ്പറേഷന് വിധേയനായി. ടോയ്‌ലറ്റില്‍ പോകുന്നതിന് പോലും വീല്‍ചെയറിനെ ആശ്രയിക്കുന്ന ശശിക്ക് ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ട്.

എന്നാല്‍ ആശുപത്രി ബില്ലടക്കാനും തിരികെ നാട്ടിലെത്താനുമുള്ള കാശ് ശശിയുടെ കൈവശമില്ല. നാട്ടില്‍ അമ്മയും ഭാര്യയും കുട്ടിയുമുള്ള നിര്‍ധന കുടുംബമാണ് ശശിയുടേത്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം പുതിയ കമ്പനിയിലേക്ക് മാറിയത്.

ഈ ആഴ്ചയോടെ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അതിനുശേഷം നാട്ടില്‍ തുടര്‍ ചികിത്സയ്ക്കു പോകാമെന്നുമുള്ള പ്രതീക്ഷയിലാണ് ശശി.
ശശിയുടെ ഫോണ്‍ നമ്പര്‍: 0551285012.

ശശിയുടെ സുഹൃത്തും അയല്‍വാസിയുമായ അശോകന്റെ ബാങ്ക് അക്കൗണ്ട് താഴെ കൊടുക്കുന്നു. സഹായധനം അതിലേക്ക് സഹായധനം അയക്കാം: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍.

Name: Ashokan Kulamulla Parambath, Account #  880520001510410060016,  Noor Islamic Bank,  Dubai.

നാട്ടിലേക്കു അയക്കുകയാണെങ്കില്‍ ശശിയുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കും അയക്കാം:

Rajani kumari M P, A/C # 3020799359, State Bank of India, Perambra, Kozhikkode

Malayalam News

Kerala News in English