എഡിറ്റര്‍
എഡിറ്റര്‍
കണ്ണീരില്‍ ദു:ഖങ്ങള്‍ ഒഴുകിപ്പോകും
എഡിറ്റര്‍
Wednesday 14th March 2012 4:44pm

നിന്നെ ഞാനൊരിക്കലും കരയിക്കില്ല, പല സിനിമയിലും കാണാം കാമുകന്‍ കാമുകിക്ക് ഈ വാഗ്ദാനം നല്‍കുന്നത്. എന്നാല്‍ ഇനി പ്രണയിനിയുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ള ഒരാളും ഈ വാഗ്ദാനം നല്‍കേണ്ട. കാരണം കരയുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ കണ്ടെത്തല്‍.

സ്‌ട്രെസ് ഹോര്‍മോണുകള്‍ കണ്ണീരിലൂടെ പുറത്തുപോകുമെന്നാണ് പറയുന്നത്. ദു:ഖം, ടെന്‍ഷന്‍, ഭയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് സ്ട്രസ് ഹോര്‍മോണുകള്‍. ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഹോര്‍മോണാണിത്. കരയുമ്പോള്‍ കണ്ണുനീരിലൂടെ ഈ ഹോര്‍മോണുകള്‍ പുറത്തേക്ക് പോകും. കരഞ്ഞു കഴിഞ്ഞാല്‍ ടെന്‍ഷനും ദുഖവും കുറയുവാനുള്ള ഒരു കാരണം ഇതാണ്.

കരയുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ ശരീരത്തിന് നല്ലതാണ്. സന്തോഷം നല്‍കാനും മൂഡോഫ് മാറാനും എന്‍ഡോര്‍ഫിന്‍ സഹായിക്കും.

ഇതിന് പുറമേ കരയുമ്പോള്‍ പുറത്തുവിടുന്ന കണ്ണുനീര്‍ അന്തരീക്ഷത്തിലുള്ള കീടാണുക്കള്‍ മൂക്കിനുള്ളിലേക്ക് കടക്കുന്നത് തടയും. കരയുമ്പോള്‍ മൂക്കിലെത്തുന്ന കണ്ണുനീരാണ് ഇതിന് സഹിയിക്കുന്നത്.

കണ്ണുകളെ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് കരച്ചില്‍. കരയുന്നത് വഴി കണ്ണിലെ കരടുകളും രോഗാണുക്കളും പുറന്തള്ളപ്പെടുന്നുണ്ട്. കണ്ണില്‍ പൊടി പോകുമ്പോഴോ കരടു പോകുമ്പോഴോ കണ്ണുനീര്‍ വരാറില്ല, പൊടിക്കള്‍ക്കുനേരെ നമ്മുടെ ശരീരത്തിന്റെ സ്വഭാവിക പ്രതികരണമാണിത്.

ഇനി കരയുന്നവരെ കരഞ്ഞുതീര്‍ക്കാന്‍ വിടുമല്ലോ?

Advertisement