എഡിറ്റര്‍
എഡിറ്റര്‍
മെക്‌സികോയില്‍ 49 മൃതദേഹങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
എഡിറ്റര്‍
Monday 14th May 2012 12:35pm
Monday 14th May 2012 12:35pm

മെക്‌സികോ: മെക്‌സികോയില്‍ അംഗഭംഗം വരുത്തിയ 49 തലയില്ലാത്ത മൃതദേഹങ്ങള്‍ റോഡിലുപേക്ഷിച്ച നിലയില്‍. മെക്‌സികോയുടെ വടക്കന്‍ ഗ്രാമമായ മോണ്ടേറിയിലെ ടെക്‌സാസിലേക്ക് പോകുന്ന റോഡിലാണ് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. മൃതദേഹങ്ങളെല്ലാം തലയറുത്ത നിലയിലായതിനാല്‍ ആരുടെതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തലയില്ലാത്ത ഈ മൃതദേഹങ്ങള്‍ തിരിച്ചറിയുകയെന്നതാണ് ഏറ്റവും കഠിനമെന്നാണ് പൊതുസുരഭാ വിഭാഗം സര്‍ക്കാര്‍ വക്താവ് ജോര്‍ജ് ഡോമീന്‍ പറഞ്ഞു. മൃതദേഹത്തില്‍ കുറച്ചാളുകളുടെ കയ്യും കാലും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ ഡി.എന്‍.എ ടെസ്റ്റിനായി മൊണ്ടേറി ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി.

സാന്‍ ജ്വാന്‍ ടൗണിന്റെ കവാടത്തിനരികിയില്‍ രക്തത്തില്‍ മുങ്ങി റോഡില്‍ ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് മറ്റെവിടെയെങ്കിലും വച്ച് കൊലചെയ്യപ്പെട്ടവരുടെ മൃതദേഹമാണ് ഇതെന്നാണ് സൂചനയെന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ആര്‍ഡിയന്‍ ഡി ലാ ഗാര്‍സ പറഞ്ഞു. മൃതദേഹങ്ങള്‍ യു.എസ് നിന്നും കുടിയേറിയവരുടെതാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല.

കാണാതായ മകളെ തേടിയെത്തിയ ദമ്പതികള്‍ മാത്രമാണ് മൃതദേഹം തിരിച്ചറിയാനായി ഇതുവരെ എത്തിയത്. ആറ് സ്ത്രീകളുടെ മൃതദേഹമാണുണ്ടായിരുന്നത്. ഇതില്‍ അഴുകിയ മൃതദേഹമൊഴിയെ ശേഷിക്കുന്നവയൊന്നിനും കാണാതായ കുട്ടിയുടെ ശരീരവുമായി സാമ്യമില്ലെന്ന് ദമ്പതികള്‍ ഉറപ്പിച്ചു പറഞ്ഞു.

മയക്കുമരുന്ന് സംഘം നടത്തിയ അക്രമമാകാം ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് വലിയ മയക്കുമരുന്ന് സംഘങ്ങളും സുരക്ഷാ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഈ മാസം നിരവധി കൂട്ടക്കുരുതികള്‍ നടന്നിട്ടുണ്ട്. ബുധനാഴ്ച മെക്‌സികോയിലെ വലിയ സിറ്റിയായ ഗ്വാഡാലാജറയില്‍ 18 ആളുകളുടെ അംഗഭംഗം വന്ന മൃതശരീരങ്ങള്‍ ബുധനാഴ്ച കണ്ടെത്തിയിരുന്നു.