സൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും ശ്രദ്ധ ഒരുപോലെയാണ്. അതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മുഖസൗന്ദര്യത്തിനുമാണ്. പലരുടേയും ടെന്‍ഷനാണ് മുഖത്തെ കറുത്തപാടുകള്‍. എന്നാല്‍ കറുത്തപുള്ളികള്‍ വിഷമിപ്പിക്കുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത.

മുഖത്തെ കറുത്തപുള്ളികള്‍ ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ് ലണ്ടനിലെ കിങ് കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കലകള്‍ വേഗത്തില്‍ വിഭജിക്കുന്നതാണ് ഇത്തരം കറുത്തപുള്ളികള്‍ക്ക് കാരണമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കറുത്തപുള്ളികളുള്ളവരുടെ ഹൃദയം പൂര്‍ണ ആരോഗ്യമുള്ളതായിരിക്കും. മാത്രമല്ല ഇത്തരക്കാരുടെ കണ്ണുകളും നല്ല ആരോഗ്യമുള്ളവയായിരിക്കും. ചിലയാളുകളില്‍ മധ്യവയസ്സാകുന്നതോടെ ഈ പാടുകള്‍ മാഞ്ഞുപോകും. എന്നാല്‍ ചിലരില്‍ ജീവിതകാലം മുഴുവന്‍ ഇത് ഉണ്ടായിരിക്കും.

എന്നാല്‍ കറുത്തപുള്ളികള്‍ നൂറിലേറെയുള്ളവരില്‍ ഓസ്റ്റിയോപറോസിസിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതായത് കൂടുതലായാല്‍ ഇവ പ്രശ്‌നമാണെന്നു തന്നെ.