70കളിലെ ഫാഷന്‍ തരംഗമായിരുന്ന ഹെയര്‍ബാന്റുകള്‍ തിരിച്ചുവരുന്നു. ലളിതവും മനോഹരവുമായിരുന്ന ഈ ഫാഷന്‍പാരിസ് ഹില്‍ടണാണ് കഴിഞ്ഞവര്‍ഷം തിരിച്ചുകൊണ്ടുവന്നത്. അതിലൂടെ സാധാരണക്കാരുടെ കൈയ്യിലൊതുങ്ങിയിരുന്ന ഫാഷന്‍ സങ്കല്‍പ്പമായിരുന്ന ഹെയര്‍ബാന്‍ഡുകള്‍ക്ക് ലഭിച്ചത് വലിയൊരു തിരിച്ചുവരവ് തന്നെയാണ്.

മെലിഞ്ഞ പ്ലെയ്ന്‍ ഹെയര്‍ബാന്‍ഡുകളോടാണ് ദീപിക പതുക്കോണിന് താല്‍പര്യം. സൊനം കപൂറിന് തന്റെ മനോഹരമായ മുടിയില്‍ ഗോള്‍ഡണ്‍ കളര്‍ ഹെയര്‍ബാന്‍ഡ് അണിയാനാണിഷ്ടപ്പെടുന്നത്.

ബോളീവുഡ് സുന്ദരി കത്രീനയ്ക്ക് പറയാനുള്ളത് അജബ് പ്രേം കി ഗസബ് കഹാനി എന്ന കഴിഞ്ഞവര്‍ഷത്തിലിറങ്ങിയ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തില്‍ തനിക്ക് കോളേജ് കുമാരിയുടെ ലുക്ക് തന്ന ഹെയര്‍ബാന്‍ഡിനെ കുറിച്ചാണ്.ഇവരുമാത്രമല്ല ഹെയര്‍ബാന്‍ഡിനെ കുറിച്ചു വാചാലരാകുന്നത്. ബോളീവുഡിലെ മിക്ക സുന്ദരികള്‍ക്കും പറയാനുണ്ട് ഓരോ ഹെയര്‍ബാന്‍ഡ് കഥകള്‍.

നീളന്‍മുടികളില്ലാത്തവര്‍ക്ക സിനിമയില്‍ ഇതൊരനുഗ്രഹമാണ്. വിഗ് വെക്കുമ്പോള്‍ അതിന് യഥാര്‍ത്ഥ ലുക്ക് തോന്നാന്‍ ഇതുപയോഗിക്കാറുണ്ട്. സിനിമയില്‍ മാത്രമല്ല ജോലിസ്ഥലത്തും പാര്‍ട്ടിയിലുമെല്ലാം ഇവയ്ക്ക് സ്ഥാനമുണ്ട്. പെണ്ണിന്റെ യുവത്വം കൊതിക്കുന്ന മനസ്സാണ ്ഈ വര്‍ഷം ഹെയര്‍ ബാന്‍ഡുകള്‍ ചൂഷണെം ചെയ്യുകയെന്നാണ് ഡിസെനര്‍ മാരുടെ വീക്ഷണം.

1970ല്‍ സീനത്ത് അമാനാണ് ബോളീവുഡിന് ഹെയര്‍ ബാന്‍ഡുകളെ പരിചയപ്പെടുത്തിയത്.