പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് തീകൊളുത്തി
India
പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് തീകൊളുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2012, 12:04 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ 20കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ശിവപുരി ഗ്രാമത്തിലെ ചന്തയില്‍ നിന്നും നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയതശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ  ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ ശരീരത്തിന്റെ 75% പൊള്ളലേറ്റ നിലയിലാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Malayalam news