ജിദ്ദ: അല്‍വാഹ ഓഡിറ്റോറിയ്ധില്‍ നടന്ന ജി.സി.സി മെഗാ ക്വിസ് സമ്മാനദാനവും കുടുംബ സംഗമവും ജനപങ്കാളി്ധംകൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ജനറല്‍ ഫെയ്‌സ് അഹമദ് കിദ്വായ് ഉല്‍ഘാടനം ചെയ്ത ചടങ്ങ് ജിദ്ദ മലര്‍വാടി ബാലസംഘത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായി മാറി.

മലര്‍വാടി ബാലസംഘം ജി.സി.സി കേന്ദ്രീകരിച്ച് നടത്തിയ മെഗാ ക്വിസ് മല്‍സരങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മത്സരങ്ങള്‍ കുട്ടികളുടെ വിവിധ കഴിവുകള്‍ വളര്‍ത്തിയെടുത്ത അവരെ ഉന്നതങ്ങളിലെത്തിപ്പെടാന്‍ സഹായിക്കും. വളര്‍ന്നുവരുന്ന തലമുറടെ നമ്മുടെ മാതൃരാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും ഉതകുന്ന രീതിയില്‍ രൂപപ്പെടുത്താനുള്ള ഇത്തരം കാല്‍വെയ്പുകള്‍ സ്തുത്യര്‍ഹമാണെന്നും ഫെയ്‌സ് അഹമദ് കിദ്വായ് പറഞ്ഞു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മസ്ഊദ് അഹ്മദ്, ഒ.പി.ആര്‍ കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു. ഉല്‍ഘാടന പരിപാടിയില്‍ മെഗാ ക്വിസ് സ്വാഗത കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.റെനോള്‍ഡ് അധ്യക്ഷത വഹിച്ചു. ഗോപി നെടുങ്ങാടി സ്വാഗതവും മോഹന്‍ ബാലന്‍ നന്ദിയും പറഞ്ഞു

കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന ഒന്നാം സെഷനില്‍  മലര്‍വാടി ബാലസംഘം മുര്‍ അഖില സൗദി രക്ഷാധികാരി കെ.യം ബഷീര്‍ മലര്‍വാടി സന്ദേശം കൈമാറി. കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികബോധവും വളര്‍ത്തിയെടുക്കാനായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘമെന്ന് കെ.യം ബഷീര്‍ പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ആരോഗ്യകരമായ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന ധാര്‍മിക ബോധത്തോടുകൂടിയ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് മലര്‍വാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളില്‍ സാമൂഹികാവബോധം വളര്‍ത്തുന്നതിനും മാനസികവും ശാരീരികവും വൈജ്ഞാനികവും സര്‍ഗപരവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉത്തം സ്വഭാവഗുണങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും മലര്‍വാടി ബാലസംഘം ശ്രമിച്ചുവരുന്നു. വളരെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും സംഘടിപ്പിക്കപ്പെട്ട വേദിയാണ് മലര്‍വാടി. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളിലൂടെ ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആവേശമായി മലര്‍വാടി മാറിക്കഴിഞ്ഞുവെന്നും കെ.യം ബഷീര്‍ വ്യക്തമാക്കി. മാല്‍ മുഹ്‌യുദ്ദീന്‍ ആലുവായ് പരിപാടി നിയന്ത്രിച്ചു. മലര്‍വാടി മെഗാ ക്വിസ് കോര്‍ഡിനേറ്റര്‍ നജ്മുദ്ദീന്‍ മെഗാ ക്വിസ് വിലയിരു്ധി സംസാരിച്ചു. പരിപാടിയില്‍ യുസ്‌റ അഹ്മദ് ഖിറാഅ്ധ് നടത്തി.

ജൂനിയര്‍, സബ് ജൂനിയര്‍, കിഡ്‌സ് എന്നീ വിഭാഗങ്ങളിലായിരുന്നു പ്രഗത്ഭ ക്വിസ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മത്സരങ്ങള്‍ നടന്നിരുന്നത്. സൗദി അറേബ്യ, യു.എ,ഇ, കുവൈത്ത്, ഖത്തര്‍, ബഹറൈന്‍, ഒമാന്‍  തുടങ്ങിയ ജി.സി.സി രാജ്യങ്ങളില്‍ ഒരേ സമയത്തായിരുന്നു മത്സരം. ജൂനിയര്‍ വിഭാഗത്തില്‍ കെ.സി. സഹല്‍ വഹാബ് (മക്ക), മാസിന്‍ അലി മഹബൂബ് (ജിദ്ദ), മസ്ഹര്‍ സലീം ചന്ദ്രോ്ധത്ത് (ജിദ്ദ)എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ ആരോണ്‍ ടി സാമുവല്‍ (തബൂഖ്), ബാബുരാജ് പ്രണവ്(ജിദ്ദ), ഹസ്സന്‍ ഹാഷിം (ജിദ്ദ)   എന്നിവരും കിഡ്‌സ് വിഭാഗത്തില്‍ ഹല ആയിശ (ജിദ്ദ), നിമ നാസര്‍ നന്നത്ത് (ജിദ്ദ), ബിന്‍ഷാദ്(ജിദ്ദ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

കോണ്‍സുല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി, ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മസ്ഹുദ് അഹമ്മദ്,പ്രൊഫ. റെനോള്‍ഡ്, ഒ.പി.ആര്‍ കുട്ടി, ജമാല്‍ മുഹ്‌യുദ്ദീന്‍ ആലുവായ്, സി.കെ മുഹമ്മദ് നജീബ്, മോഹന്‍ ബാലന്‍, ഗോപി നെടുങ്ങാടി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബ സംഗമ്ധിന്റെ ഭാഗമായി മലര്‍വാടി കൂട്ടുകാര്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ സദസിന് ഹൃദ്യമായ ആസ്വാദനം പകര്‍ന്നു നല്‍കി.