മെല്‍ബണ്‍: മൂന്ന് വയസുള്ള ഇന്ത്യന്‍ ബാലനെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഹര്‍പ്രീത് കൗര്‍ ചെന്നയുടെ മകന്‍ ഗര്‍ഷന്‍ സിങ് ചന്നയുടെ മൃതദേഹമാണ് മെല്‍ബണ്‍ വിമാനത്താവളത്തിന് സമീപം റോഡരികില്‍ കണ്ടെത്തിയത്.

ഗര്‍ഷനെ കാണാനില്ലെന്നു കാണിച്ച് അമ്മ പോലീസിന് പരാതി നല്‍കിയിരുന്നു. ഇവര്‍ താമസക്കുന്ന ലാലോര്‍ ഡേവിസ് സ്ട്രീറ്റില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുള്ളതായി പോലീസ് പറഞ്ഞു. ആറു മാസം മുന്‍പാണ് ഈ കുടുംബം മെല്‍ബണിലെത്തിയത്. കൊലപാതകികളെ ഉടന്‍ പിടികൂടാനാകുമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.