എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകാന്‍ ഗൗതം ഗംഭീര്‍ യോഗ്യന്‍: ഗാംഗുലി
എഡിറ്റര്‍
Tuesday 29th May 2012 10:16am

കൊല്‍ക്കത്ത: ഐ.പി.എല്‍ ഫൈനലിലെ മിന്നുന്ന ജയത്തിന് ശേഷം വീണ്ടും ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യം തന്നെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്ക് പറായാനുള്ളത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഗൗതം ഗംഭീറിന് നല്‍കുന്നത് ടീമിന് ഗുണകരമാകുമെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗൗതം ഗംഭീര്‍ വിജയമാണെന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനുള്ള കഴിവ് ഗംഭീറിനുണ്ടെന്നും ഇതിനു മുന്‍പും ഗാംഗുലി പറഞ്ഞിരുന്നു.

ഒരു ടെസ്റ്റ് താരം എന്ന നിലയ്ക്ക് ധോണിയുടെ പ്രകടനത്തെ വിലയിരുത്തേണ്ടതുണ്ട്. ടെസ്റ്റ് ടീമിനെ നയിക്കുന്നതിനേക്കാളേറെ ഏകദിന മത്സരങ്ങളിലും ട്വന്റി 20 യിലുമാണ് അദ്ദേഹത്തിന് കമ്പം. ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം കൂടി ധോണിയുടെ ചുമലില്‍ വരുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്. അത് ഒഴിവാക്കാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി മറ്റാര്‍ക്കെങ്കിലു നല്‍കുന്നത് ഉചിതമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ അതിന് കൂടുതല്‍ യോഗ്യന്‍ ഗൗതം ഗംഭീര്‍ തന്നെയാണ്.

ഈ വിഷയത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐ ആണ്.  കഴിവുള്ള താരങ്ങളെ അംഗീകരിക്കു്ന്നത് ടീമിന് ഗുണം ചെയ്യും.

ട്വന്റി 20 പോലുള്ള മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ധോണിയ്ക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. അതിന് ഉള്ള ഉദാഹരണമാണ് ചെന്നെ സൂപ്പര്‍കിങ്‌സിന്റെ ട്വന്റി 20 പ്രകടനം. എന്നാല്‍ ടെസ്റ്റുപോലുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന് അതേ പ്രകടനം നിലനിര്‍ത്താനാകുന്നില്ല.- ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഏഷ്യാകപ്പില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഗംഭീറിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement