എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം
എഡിറ്റര്‍
Wednesday 20th November 2013 4:26pm

line
2013 മെയ്  15 നു ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്line


കസ്തൂരിരംഗന്‍ കമ്മിറ്റി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം ‘സ്വാഭാവിക ഭൂപ്രദേശ’ മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ ‘സാംസ്‌കാരിക ഭൂപ്രദേശ’മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


gadgil580

line

എസ്സേയ്‌സ്/ഡോ.വി.എസ് വിജയന്‍

line

വികസന സാധ്യതകള്‍ സ്വയം തെരെഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങളെ അധികാരപ്പെടുത്തുക വഴി പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പനരുജ്ജീവനവും സാധ്യമാക്കുകയും അതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതുപോലെയുള്ള, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സത്ത കസ്തൂതിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പൂര്‍ണ്ണമായും അന്യമാണ്.

പകരം, പശ്ചിമഘട്ടത്തിലെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിന് പരമാവധി പരിഗണന കിട്ടുകയും, സംരക്ഷണം സുസ്ഥിര വികസനം എന്നിവ തീരെ അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കസ്തൂരിരംഗന്‍ കമ്മിറ്റി ഇതിനായി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം  വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം ‘സ്വാഭാവിക ഭൂപ്രദേശ’ മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ ‘സാംസ്‌കാരിക ഭൂപ്രദേശ’മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യക്തമായി പറഞ്ഞാല്‍, ആകെയുള്ള 1,64,280 ചതുരശ്ര കിലോമീറ്റര്‍ വരുന്ന  പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നത്.

മറ്റു നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നേരത്തെ പറഞ്ഞ 60,000 ചതുരശ്ര അടി കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രദേശമായി കണക്കിലെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

അത്ഭുതമെന്ന് പറയട്ടെ ഈ സംരക്ഷിത പ്രദേശങ്ങളില്‍പ്പോലും ചില ഉപാധികളോടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് കസ്തൂരിരംഗന്‍ പറഞ്ഞിരിക്കുന്നത്.

western-ghattപാറ പൊട്ടിക്കുന്നതിനും മണല്‍ വാരുന്നതിനും ഖനനത്തിനും മാത്രമാണ് വിലക്ക്. അല്ലെങ്കില്‍ത്തന്നെ സംരക്ഷിത പ്രദേശങ്ങളില്‍ മറ്റു നിയമങ്ങളാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുള്ളതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ മേഖലകള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല നിലവില്‍ സംരക്ഷിതമായ മേഖലകള്‍ പോലും ചൂഷണത്തിന് തുറന്നുകൊടുക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

നദികള്‍ മരിക്കുന്നതിലൂടെയും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതിലൂടെയും കുളങ്ങളും തോടുകളും നശിപ്പിക്കപ്പെടുന്നതിലൂടെയുമെല്ലാം വരള്‍ച്ചയുടെ കെടുതിയാല്‍  പൊറുതിമുട്ടുന്ന കേരളത്തില്‍, ജലം പടിച്ചു നിര്‍ത്തുന്ന പശ്ചിമഘട്ടത്തിലെ പ്രദേശങ്ങള്‍ കൂടി നശിപ്പിക്കാന്‍ വിട്ടുകൊടുക്കുന്നത് പൂര്‍ണ്ണമായും ഒരു ദുരന്തമായിരിക്കും.

വരള്‍ച്ചയുടെ കെടുതികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തിനായി കേഴുമ്പോള്‍ത്തന്നെ, പ്രകൃത്യായുള്ള ജല ഉറവിടങ്ങളുടെ നാശത്തിലേക്ക് നയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയെന്നത് വൈരുദ്ധ്യമാകും.

പരിസ്ഥിതി സംവേദന മേഖലകള്‍(ecologically sensitive areas-ESA) (ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ വ്യത്യാസം)

പരിസ്ഥിതി സംവേദകമേഖലകള്‍(ഇ.എസ്.എ)

1. പശ്ചിമഘട്ടത്തെ സ്വാഭാവിക ഭൂപ്രദേശമെന്നും, സാംസ്‌കാരിക ഭൂപ്രദേശമെന്നും രണ്ടായി തരം തിരിക്കാനാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. നിലവില്‍ സംരക്ഷിക്കപ്പെട്ട റിസര്‍വ് വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് സ്വാഭാവിക ഭൂപ്രദേശം.

കൃഷിഭൂമികള്‍, തോട്ടങ്ങള്‍, ജനവാസ പ്രദേശങ്ങള്‍ എന്നിവയോടൊപ്പം വനങ്ങള്‍ പോലും ഉള്‍പ്പെട്ട പ്രദേശമാണ് സാംസ്‌കാരിക ഭൂപ്രദേശം.  പശ്ചിമഘട്ടത്തിന്റെ 37% വരുന്ന ‘സ്വാഭാവിക ഭൂപ്രദേശം’ പരിസ്ഥിതി സംവേദക പ്രദേശമായി(ഇ.എസ്.എ) പ്രഖ്യാപിക്കാനും സംരക്ഷിക്കാനും, അവിടെയും നിയന്ത്രണങ്ങളോടെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement