ബെക്കാമിന് ആശംസകള്‍ നേര്‍ന്ന് ഫെര്‍ഗൂസണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2013, 3:26 pm
[]ഈ വര്‍ഷം ഫുട്‌ബോള്‍ ലോകത്തിന് രണ്ട് കനത്ത നഷ്ടങ്ങളാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഫുട്‌ബോള്‍ പരിശീലക ലോകത്തെ അതികായന്‍ അലക്‌സാണ്ടര്‍ ഫെര്‍ഗൂസണും മികച്ച ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമുമാണ് വിരമിക്കുന്നത്.[]
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവസാന വിജയം സമ്മാനിച്ച് ഫെര്‍ഗൂസണ്‍ വിരമിക്കാനൊരുങ്ങുമ്പോള്‍ ഈ സീസണോടുകൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബെക്കാം.
വിരമിക്കല്‍ പ്രഖ്യാപിച്ച ബെക്കാമിന് ആശംസകള്‍ നേരുകയാണ് ഫെര്‍ഗൂസണ്‍. ബെക്കാം മഹാനായ ഫുട്‌ബോളറാണെന്നാണ് ഫെര്‍ഗൂസണ്‍ പറയുന്നത്. ഇരുവരും നേരത്തേ റയല്‍ മാഡ്രിഡില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു.
ബെക്കാമിന് ദീര്‍ഘായുസ്സും എല്ലാവിധ ആശംസകളും ചൊരിഞ്ഞാണ് ഫെര്‍ഗൂസണ്‍ ബെക്കാമിനെ യാത്രയാക്കുന്നത്.
