എഞ്ചിന്‍ തകരാര്‍: വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st September 2010, 8:32 am
സാന്‍ഫ്രാന്‍സിസ്‌കോ: സിഡ്‌നിയിലേയ്ക്കു പുറപ്പെട്ട യാത്രാവിമാനം എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വന്റാസ് എയര്‍വേയ്‌സിന്റെ ബോയിംഗ് 747 വിമാനമാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറക്കിയത്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നു പ്രാദേശികസമയം രാത്രി 11.10ന് 212 യാത്രക്കാരും 19 ജീവനക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 45 മിനിറ്റ് പറന്ന ശേഷമാണ് ഒരു എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം രാത്രി 12.45ഓടെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. തകരാറിലായ എഞ്ചിനില്‍ നിന്നു തീയും പുകയും കണ്ടതായി യാത്രക്കാര്‍ പറഞ്ഞു.
