ശ­ക്തി­യേ­റി­യ ഭൂകമ്പം: ന്യൂ­സി­ലാന്‍­ഡില്‍ അ­ടി­യ­ന്ത­രാവ­സ്ഥ
World
ശ­ക്തി­യേ­റി­യ ഭൂകമ്പം: ന്യൂ­സി­ലാന്‍­ഡില്‍ അ­ടി­യ­ന്ത­രാവ­സ്ഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 9:52 am

വെല്ലിം­ഗ്ടണ്‍: ക്രൈ­സ്റ്റ്‌­ചെര്‍­ച്ചി­ലുണ്ടാ­യ ക­ന­ത്ത ഭൂ­കമ്പ­ത്തെ തു­ടര്‍­ന്ന് ന്യൂ­സി­ലാന്‍­ഡില്‍ അ­ടി­യ­ന്ത­രാ­വ­സ്ഥ പ്ര­ഖ്യാ­പിച്ചു. റി­ക്ടര്‍­സ്‌­കെ­യി­ലില്‍ 7 രേ­ഖ­പ്പെ­ടുത്തി­യ ഭുക­മ്പം ന­ഗ­ര­ത്തിലും പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലും വന്‍ നാ­ശ­ത്തി­ന് കാ­ര­ണ­മാ­യി­ട്ടു­ണ്ട്.

നി­ര­വ­ധി കെ­ട്ടി­ട­ങ്ങള്‍­ക്ക് കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചി­ട്ടുണ്ട്. ജീ­വ­ഹാ­നി­യെ­ക്കു­റി­ച്ച് റി­പ്പോര്‍­ട്ടു­ക­ളൊ­ന്നും വ­ന്നി­ട്ടില്ല. ര­ണ്ടു­പേര്‍­ക്ക് സാ­ര­മാ­യി പ­രി­ക്കേ­റ്റി­ട്ടുണ്ട്. ഭൂ­കമ്പ­ത്തെ തു­ടര്‍­ന്ന് പ­രി­ഭ്രാ­ന്തരാ­യ ആ­ളു­കള്‍ വീ­ടു­വി­ട്ട് ഇ­റങ്ങി­യോ­ടു­ക­യാ­യി­രുന്നു. ഭു­കമ്പ­ങ്ങളോ മ­റ്റു പ്ര­കൃ­തി­ക്ഷോ­ഭ­ങ്ങ­ളോ അ­ത്ര­യ­ധി­കം ബാ­ധി­ക്കാ­ത്ത രാ­ജ്യ­മാ­ണ് ന്യൂ­സി­ലാന്‍ഡ്.