ഹൃദയത്തിന്റെ ആരോഗ്യത്തിന് കോഴിമുട്ട കഴിക്കാന്‍ ഇനി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം. ആഴ്ചയില്‍ ആറ് മുട്ടയെങ്കിലും കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമാണെന്നാണ് ഹാര്‍ട്ട് ഫൗണ്ടേഷന്റെയും നിര്‍ദേശം.

യു എസ്സിലെ ന്യൂട്രീഷനായ ഡോ. മെക് നമാരയാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനി പ്രായമായവര്‍ക്കെല്ലാം ധൈര്യമായി മുട്ട കഴിക്കാം അദ്ദേഹം പറഞ്ഞു.

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷകരമാവുമെന്നാണ് ഇത് വരെ കരുതിയിരുന്നത്. എന്നാല്‍ ഇതില്‍ കുഴപ്പമില്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളില്‍ നിന്നും വ്യത്യസ്തമാണെന്ന് ഹാര്‍ട്ട് ഫൗണ്ടേഷനും പറയുന്നു.

മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകമായ കോളൈന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായകമാണ്. കൂടാതെ ലൂട്ടിന്‍ എന്ന ഘടകം തിമിരത്തെ തടയുമെന്നും നമാര പറയുന്നു.