എഡിറ്റര്‍
എഡിറ്റര്‍
ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ പരിശീലകന്‍ രാജിവെച്ചു
എഡിറ്റര്‍
Tuesday 15th May 2012 9:09am

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ട്രവര്‍ ജെയിംസ് മോര്‍ഗന്‍ രാജിവച്ചു. അദ്ദേഹത്തിന്റെ രാജിയെ കുറിച്ച് അറിവൊന്നും ലഭിച്ചിരുന്നില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.

കോല്‍ക്കത്ത പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാള്‍ നിലനിര്‍ത്തിയതിനു തൊട്ടുപിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്നും മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്ലബ്ബിന്റെ ഭരണാധികാരികളുമായുള്ള അഭിപ്രായ വ്യത്യാസമാണ് മോര്‍ഗനെ രാജിയിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍  മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചിരുന്നു. താന്‍ രാജിവെയ്ക്കുകയാണെന്ന എഴുതിയ കത്ത്  മോര്‍ഗന്‍ ക്ലബ്ബ് അധികൃതര്‍ക്കു അയച്ചിട്ടുണ്ട്.

ഫൈനല്‍ മതസരത്തിലെ വിജയത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി മറുപടി പറയാന്‍ മോര്‍ഗന്‍ തയ്യാറാകാതിരുന്നതും രാജിവെയ്ക്കാന്‍ തീരുമാനിച്ചതിനാലാകാമെന്നും സൂചനയുണ്ട്. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് മോര്‍ഗന്‍ കത്തില്‍ അറിയിച്ചിരിക്കുന്നത്.  രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ ഓസ്‌ട്രേലിയയിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement