തിരുവല്ല: ബസില്‍ യാത്രചെയ്ത പെണ്‍കുട്ടിയെ ശല്യംചെയ്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. തിരുവല്ല വള്ളംകുളം തൈപ്പറമ്പില്‍ പ്രദീപിനെ (39)യാണ് അറസ്റ്റുചെയ്തത്.

ഇന്നു രാവിലെ ഒന്‍പതരയോടെയാണ് സംഭവം. തിരുവല്ലയിലേക്കുവന്ന ബസില്‍ യാത്ര ചെയ്ത ഇയാള്‍ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതിനെത്തുടര്‍ന്നു ബസ് നിര്‍ത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവായ ഇയാള്‍ മറ്റു നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.