പോസ്‌റ്റേര്‍സ്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

കേരളീയ സമൂഹത്തിന്റെ എല്ലാ പ്രബുദ്ധതയേയും നശിപ്പിക്കുന്ന സാമൂഹ്യവിപത്തായി മാറിയിരിക്കുന്നു മദ്യാസക്തി. കേരളത്തിന്റെ ഇടതുപക്ഷചായ്‌വ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മദ്യാസക്തി വളര്‍ത്തുന്നതെന്നാണ് പിണറായി വിജയന്റെ പക്ഷം. മദ്യാസക്തിക്കും സാമൂഹിക ജീര്‍ണതക്കുമെതിരെ ഡി.വൈ.എഫ്.ഐ,  എസ്.എഫ്.ഐ,  ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘മദ്യാസക്തിക്കെതിരെ ജാഗ്രത കാമ്പയില്‍’ എന്ന പരിപാടിയുടെ പോസ്റ്ററുകളിലൊന്ന്

Subscribe Us: