ദുബൈ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2010, 8:16 am
ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നെത്തും. ഉന്നത പ്രതിനിധിസംഘത്തിന്റെ രണ്ടുദിവസത്തെ സൗഹൃദസന്ദര്‍ശനമാണിത്.
ദുബയ് ഉപഭരണാധികാരി ശെയ്ഖ് മഖ്തൂം ബിന്‍ മുഹമ്മദ്, ദുബയ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌സ് ചെയര്‍മാനുമായ ശെയ്ഖ് അഹ്മദ് ബിന്‍ സായിദ്, യു എ ഇ സ്റ്റേറ്റ് മന്ത്രി റീം അല്‍ഹാഷിമി, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ അടക്കമുള്ള ഉന്നതവ്യക്തികളുടെ പ്രതിനിധിസംഘമാണു ശെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്നത്.
