എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം 20-ാം കോണ്‍ഗ്രസ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് ഡൂള്‍ ന്യൂസിലൂടെ
എഡിറ്റര്‍
Wednesday 11th April 2012 4:14am

 

 

CPIM Draft Organisational Report 20th congress 2012

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടുകള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്, നിധി കാക്കുന്ന ഭൂതത്തെപ്പോലെ. അതുകൊണ്ട് തന്നെ ചരിത്രത്തിലിന്നോളം സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടി പുറത്തു വിടുന്നതുവരെ ആര്‍ക്കും ലഭ്യമല്ല.

CPIM 20th party congress Draft Organisational Report for Central Committee

എന്നാല്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലതുപക്ഷത്തേയ്ക്ക് ചായാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ ഉരുക്കുമതിലും സുതാര്യമാവാന്‍ തുടങ്ങി. ഇന്ന് അതിന്റെ ഉള്ളറകളിലെ രഹസ്യങ്ങള്‍ രഹസ്യങ്ങളായ പരസ്യങ്ങള്‍ മാത്രമാണ്. വിഭാഗീയതയുടെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോഴും ഇവര്‍ ഐക്യത്തിന്റെ സ്തുതി പാടുന്നതു കേള്‍ക്കുമ്പോള്‍ ചിരിപൊട്ടും. ‘തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും പിന്നെ നമ്മളൊന്നെന്നു ചൊല്ലും ചിരിക്കും’ എന്ന് കവി പാടിയത് ഇവരെ കുറിച്ചോര്‍ത്താകുമോ?ഈ ജീര്‍ണ്ണതയാണ് സി.പി.ഐ.എം-ലും കാണുന്നത്.ഇതിന്റെ ശക്തമായ തെളിവാണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടനാ റിപ്പോര്‍ട്ട് അതേപടി മാധ്യമങ്ങളുടെ കൈവശമെത്തിച്ചേര്‍ന്നത്. അതും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ മുന്നില്‍ മാത്രം പ്രത്യക്ഷപ്പെട്ട രേഖ. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ട് അവര്‍ പുറത്തു വിടുന്നതിനു മുമ്പ് ഒരു മാധ്യമം പ്രസിദ്ധീകരിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായായിരിക്കും. ‘രാജാവേ, നീ നഗ്നനാണ്’ എന്നു വിളിച്ചു പറയാന്‍ വേണ്ടി മാത്രമാണ് ഡൂള്‍ ന്യൂസ് ഇത് പ്രസിദ്ധീകരിക്കുന്നത്.

PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യൂ..

CPIM 20th congress Report free DownloadCPIM party Congress Exclusive News

Advertisement