Categories

മോഹന്‍ലാല്‍ മോശം നടന്‍, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ള മൂന്ന് ‘പുരസ്‌കാരങ്ങള്‍’

കോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിം-ബോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള ‘പുരസ്‌കാരം’ ഭരത് മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്‌കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്‍. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിം-ബോര്‍ അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറിയാണ് ഫിലിം-ബോര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമകള്‍ തിരഞ്ഞെടുത്തത്.

ഇന്നലെ 11 മണിക്ക് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ജൂറി അംഗങ്ങളായ വി.എച്ച് നിഷാദ് (ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍), മജ്‌നി (ചിത്രകാരി), നദീം നൗഷാദ് (ഡോക്യുമെന്റിറി സംവിധായകന്‍, എഴുത്തുകാരന്‍), മുഹമ്മദ് സുഹൈല്‍ (എഡിറ്റര്‍ ഡൂള്‍ന്യൂസ്.കോം), ഡോ.കവിതാ രാമന്‍ (നിരൂപക) എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും മോശം സിനിമ: ഏപ്രില്‍ഫൂള്‍ (സംവിധാനം- വിജി തമ്പി)

april-foolജൂറിയുടെ വിലയിരുത്തല്‍: സിനിമയിലുടനീളം കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന രീതി. കേവലയുക്തിയുടെ നേരിയ സ്പര്‍ശം പോലും കണ്ടുകിട്ടാത്ത കഥയും കഥാ സന്ദര്‍ഭങ്ങളും. കച്ചവടസിനിമയില്‍ പോലും പല പരീക്ഷണങ്ങളും നടത്തി വിജയിച്ച സംവിധായകന്റെ ദയനീയ മുഖം വെളിപ്പെടുത്തുന്ന സിനിമ.

ജനരോഷമുയര്‍ത്തിയ സിനിമ: കാണ്ഡഹാര്‍ (സംവിധാനം: മേജര്‍ രവി)

ജൂറിയുടെ വിലയിരുത്തല്‍:കോടികളുടെ പിന്‍ബലത്തില്‍ വന്‍പ്രതീക്ഷ നല്‍കി തിയേറ്ററിലെത്തിയ കാണ്ഡഹാര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഇതിഹാസതാരമായ അമിതാഭ്ബച്ചന്റെ സാന്നിധ്യം പോലും ഫലപ്രദമായി ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ബോക്‌സോഫീസില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രം.

ഏറ്റവും മോശം നടന്‍: മോഹന്‍ലാല്‍ (സിനിമകള്‍: അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും, കാണ്ഡഹാര്‍)

ജൂറിയുടെ വിലയിരുത്തല്‍:മലയാള സിനിമക്ക് അവിസ്മരണീയമായ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അനുഗ്രഹീത നടന്‍ മോഹന്‍ലാല്‍ ഈ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ അപഹസിച്ചുവെന്നു തന്നെ പറയേണ്ടി വരും. മോഹന്‍ ലാലിനെപോലുള്ള ഒരു മുതിര്‍ന്ന നടന്‍ മലയാള സിനിമയോട് സാമാന്യം പുലര്‍ത്തേണ്ട ഉത്തരവാദിത്തം ഈ സിനിമകളില്‍ പുലര്‍ത്തിയില്ല. മോഹന്‍ലാല്‍ എന്ന നടന്‍ കഥാപാത്രമായി പരിണമിക്കാതെ അയാളായിത്തന്നെയാണ് ഈ സിനിമകളില്‍ നില്‍ക്കുന്നത്.

ഏറ്റവും മോശം നടി: അര്‍ച്ചനകവി( ബെസ്റ്റ് ഓഫ് ലക്ക്), റീമ കല്ലിങ്കല്‍(ബെസ്റ്റ് ഓഫ് ലക്ക്)

ജൂറിയുടെ വിലയിരുത്തല്‍:സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചുള്ള അമിത ചിന്ത ഈ അഭിനേതാക്കള്‍ ബെസ്റ്റ് ഓഫ് ലക്കില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ന്യൂനതയായി തെളിഞ്ഞ് നില്‍ക്കുന്നു. റീമകല്ലിങ്കലും അര്‍ച്ചനകവിയും ഈ സിനിമയില്‍ കാണിക്കുന്ന വെപ്രാളങ്ങള്‍ തികച്ചും അക്ഷന്തവ്യമാണ്.

മോശം സംവിധായകന്‍: വിജി തമ്പി (ഏപ്രില്‍ഫൂള്‍ )

ജൂറിയുടെ വിലയിരുത്തല്‍:സംവിധാകന്റെ പ്രതിഭാദാരിദ്ര്യം വ്യക്തമാക്കുന്ന ചിത്രം. കോര്‍ഡിനേഷന്റെ അഭാവം, സിനിമ എന്ന മാധ്യമത്തോട് യാതൊരു പ്രതിബന്ധതയുമില്ലാതെ കഥയേയും അഭിനേതാക്കളേയും സമീപിച്ചിരിക്കുന്നു.

മോശം തിരക്കഥാകൃത്ത്: ജഗദീഷ്(ഏപ്രില്‍ ഫൂള്‍)

ജൂറിയുടെ വിലയിരുത്തല്‍:എങ്ങനെ തിരക്കഥ എഴുതരുത് എന്നതിന് ഒരു പാഠപുസ്തകമാണ് ഈ തിരക്കഥ. ദയനീയമായ ഹാസ്യവും ജീവിത ബന്ധമില്ലാത്ത കഥാ സന്ദര്‍ഭങ്ങളും വിരസമായ സംഭാഷണങ്ങളും സിനിമയില്‍ മുഴച്ച് നില്‍ക്കുന്നു.

മോശം ഹാസ്യനടന്‍: സുരാജ് വെഞ്ഞാറമൂട്(തസ്‌കരലഹള, ത്രീ ചാര്‍സൗബീസ്, മറ്റു നിരവധി ചിത്രങ്ങള്‍)

ജൂറിയുടെ വിലയിരുത്തല്‍:സംഭാഷണം, ഭാവചലനങ്ങള്‍, ശരീരഭാഷ തുടങ്ങിയവയില്‍ തന്നെത്തന്നെ ആവര്‍ത്തിച്ച് സുരാജ് ഒരു നടന്റെ സാധ്യതകള്‍ പരിമിതപ്പെടുത്തി.

അവാര്‍ഡിനെക്കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍

റസൂല്‍പൂക്കുട്ടി, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ്

മോശം സിനിമകളെ കണ്ടെത്തുന്ന ഇതുപോലുള്ള ശ്രമങ്ങള്‍ ഇന്‍ഡസ്ട്രിക്കകത്ത് നിന്നുകൊണ്ടുതന്നെ ഹോളിവുഡിലും ഉണ്ടാകാറുണ്ട്. നല്ല സെന്‍സ് ഓഫ് ഹ്യൂമറില്‍ നിന്നുണ്ടാവുന്ന ശ്രമങ്ങളാണിത്. അതേസമയം സിനിമാ വ്യവസായത്തിന്റെ ആത്മാന്വേഷണത്തിന്റെയും ഭാഗമാണ്. എന്റെ അഭിപ്രായത്തില്‍ ഇതുപോലുള്ള പുരസ്‌കാരങ്ങളെ എല്ലാവരും അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. ഇതുപോലുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചതുകൊണ്ട് അഭിനേതാവോ സിനിമാപ്രവര്‍ത്തകരോ വിഷമിക്കേണ്ടതില്ല. പൊതുവെ മലയാളികള്‍ ഈഗോയിസ്റ്റുകളായതുകൊണ്ടാണ് ഇങ്ങിനെ പറയേണ്ടി വരുന്നത്. ഇതിനൊയൊരു തമാശ കൂടിയായി കാണൂ. നമ്മുടെ ഇന്നത്തെ ജേര്‍ണലിസം ന്യൂസ് റൂമുകളില്‍ നിന്ന് പേഴ്‌സണല്‍ റൂമുകളിലേക്ക് മാറിയിട്ടുണ്ട്. ഡവലപ്‌മെന്റല്‍ ജേര്‍ണലിസത്തിന്റെ നല്ല മാറ്റങ്ങളിലൊന്നായി ഒരു പത്രസ്ഥാപനം ഏര്‍പ്പെടുത്തുന്ന ഈ പുരസ്‌കാരങ്ങളെ ഞാന്‍ കാണുന്നു.

ഞാന്‍ കൂടി പങ്കാളിയാകുന്ന ഒരു സിനിമക്ക് ഈ അവാര്‍ഡ് കിട്ടാതിരിക്കട്ടെ, അങ്ങിനെ ആ അഡ്രസില്‍ എന്റെ പേരക്കുട്ടികള്‍ എന്നെ ഓര്‍ക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഇത്തരമൊരു സംരംഭത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു.

തിലകന്‍, നടന്‍

മലയാള സിനിമ എന്നുപറയുന്നത് താരങ്ങള്‍ വര്‍ണ്ണാഭമായ കുറെ വസ്ത്രങ്ങള്‍ ധരിക്കലോ കൂളിങ് ഗ്ലാസ് ധരിക്കലോ അല്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മലയാളത്തില്‍ വളരെ നിലവാരം കുറഞ്ഞ സിനിമകളാണ് ധാരാളമായി ഇന്നിറങ്ങിക്കൊണ്ടിരിക്കുന്നത്. പലരും അവരുടെ ഇഷ്ടങ്ങള്‍ സിനിമകള്‍ എന്ന പേരില്‍ പുറത്തുവിടുന്നു എന്നതൊഴിച്ചാല്‍ ഇതിനൊരു പ്രസക്തിയുമില്ല. സിനിമ എന്നുപറയുന്നത് വളരെ ശക്തമായൊരു മാധ്യമമാണ്. ഒരുകാലത്ത് ഞാന്‍ കണ്ട മികച്ച സിനിമകളാണ് തിലകന്‍ എന്ന നടനെ ഉണ്ടാക്കിയത്. കണ്ടുകഴിഞ്ഞാല്‍ മനസ്സില്‍ നല്ല ഒരു സംഭാഷണമെങ്കിലും സിനിമകള്‍ ബാക്കിവെക്കണം.

എന്നാല്‍ ഇന്ന് പ്രതിഭാധനരായ നടന്‍മാരും സിനിമാപ്രവര്‍ത്തകരും മോശം സിനിമകള്‍ പുറത്തുവിടുന്നു. ഇതിനെതിരെ ഫിലിം ബോര്‍ പോലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത് യുവതലമുറയില്‍ നിന്നുള്ള ഒരു ചലനമായി ഞാന്‍ കാണുന്നു. ഇങ്ങിനെയൊരു ദൗത്യമൊരുക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും..

എസ് ശാരദക്കുട്ടി, നിരൂപക

സാഹിത്യരംഗത്തുള്ളതിനേക്കാള്‍ കള്ളനാണയങ്ങള്‍ ഇന്നുള്ളത് സിനിമയിലാണ്. അതുകൊണ്ട് തന്നെ മോശം സിനിമ/മോശം നടന്‍ എന്ന രീതിയിലുള്ള ഒരന്വേഷണം മലയാള സിനിമയില്‍ ഇന്നാവശ്യമാണ്. നല്ലതിന് അവാര്‍ഡ് കൊടുക്കുമ്പോള്‍ ജൂറിയുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്നതുപോലെ ഇത്തരമൊരു പുരസ്‌കാര നിര്‍ണ്ണയത്തിലും ന്യൂനതകള്‍ ഉണ്ടായേക്കാം. അര്‍ഹതയുള്ള ഒരു സിനിമക്ക് മികച്ച സിനിമക്കുള്ള അവാര്‍ഡ് നല്‍കാതിരിക്കുന്നതിലേക്കാള്‍ ഭീകരമാണ് അര്‍ഹതയില്ലാത്ത ഒരു സിനിമക്ക് മോശം സിനിമക്കുള്ള അവാര്‍ഡ് നല്‍കുന്നത്. വളരെ ഗൗരവത്തോടെ ചെയ്യേണ്ട ഒരു ജോലിയാണിത്. എന്നിരുന്നാല്‍പ്പോലും ഇത്തരമൊരു ശ്രമം മലയാളത്തില്‍ നല്ലതാണ്. മലയാള സിനിമ എന്ന കാടിനകത്ത് നിന്ന് ഇത്തരം സിനിമകളെ കണ്ടെടുക്കുക വിഷമം പിടിച്ച ഒരു ദൗത്യമാണ്. എങ്കിലും വളരെ നല്ല ഒരു സംരംഭം എന്ന നിലയില്‍ ഈ പുരസ്‌കാരങ്ങള്‍ക്ക് പ്രസക്തിയുണ്ട്.

വി.ആര്‍ സുധീഷ്, എഴുത്തുകാരന്‍

ചലച്ചിത്രം എന്ന മാധ്യമത്തെ ഏറ്റവും നിരുത്തരവാദിത്തത്തോടും സൗന്ദര്യവിരുദ്ധമായും സമീപിക്കുന്ന പ്രവണതയാണ് സമീപകാല മലയാള സിനിമയില്‍ കാണുന്നത്. യുവതലമുറയാണ് മുഖ്യമായും ഇതിന് പിന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അന്‍പതിലേറെ സിനിമകള്‍ ഇതിനുദാഹരണമാണ്. നല്ല ഒരു പേരുപോലും സിനിമക്ക് നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പ്രതിബദ്ധതയില്ലാതെ ശിക്ഷണമില്ലാതെയുള്ള വെറും ആവേശത്തിമര്‍പ്പിന്റെ പ്രകടനങ്ങള്‍ മാത്രമാണ് ഈ സിനിമകളൊക്കെയും. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും മോശപ്പെട്ട സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു-ഒരു താക്കീതായും തിരുത്തിയെഴുത്തായും.

284 Responses to “മോഹന്‍ലാല്‍ മോശം നടന്‍, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ള മൂന്ന് ‘പുരസ്‌കാരങ്ങള്‍’”

 1. Joker

  ഏപ്രില്‍ ഫൂള്‍ എന്ന ചിത്രം കണ്ടപ്പോള്‍ ജഗദീഷിനെ ഓടിച്ചിട്ടടിക്കാനാണ് തോന്നിയത്.അത്രക്കും വെറുപ്പിച്ച ഇയാളെ ജനദ്രോഹത്ത്തിന് കേസെടുത്ത് അകത്താക്കണം എന്നു കൂടി അഭിപ്രായമുണ്ട്. മോഹന്‍ലാലിനെ വീട്ടിലിരുത്തിയേ അടങ്ങൂ എന്നും പറഞ്ഞ് നടക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ഇയാള്‍ക്കും ഒരു അവാഡ് കൊടുക്കാമായിരുന്നു. മോഹന്‍ലാലിനെ പട്ടാളമാക്കിയും മറ്റും ബിസിനസ് മൈലേജ് ഉണ്ടാക്കാനുള്ള രവിയുടെ ശ്രമം കാണ്ടഹാറിലൂടെ പാളിപ്പോയി എനത് ചില്ലറ ഉപകാരമല്ല മലയാള സിനിമക്ക് നല്‍കിയത്. ഇത്തരം ഒരു അവാഡ് നിര്‍ണയത്തിന് മുതിര്‍ന്ന ഈ സൈറ്റിന്റെ അറിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. പബ്ലിസീക്ക് വേണ്ടിയോ പെണ്ണു പിടിക്കാന്‍ വേണ്ടിയോ പടം പിടിക്കുന്നവര്‍ ഇനിയും ചവറുകളുമായ് വരും. അടുത്ത വര്‍ഷത്തെ അവാഡ് നിര്‍ണയിക്കാന്‍ ജൂറി പാട് പെടും. കാരണം ചവറുകള്‍ ഒരു ജാഥയായ് വരുമ്പോള്‍ ഒരു ഇത്തിരി പാടായിരിക്കും.

 2. a$

  ലാലേട്ടന്‍ അപമാനിക്കാന്‍ വേണ്ടി മാത്രം . ഏതൊക്കെ വെറും വിരോടഭാസം.mammootty fans alle jury….pinne inganeyalle varooo….അല്ലാതെ പിന്നെ.ഒന്നോ രണ്ടോ സിനിമ ഫ്ലോപ്പ് ആയെന്നു പറഞ്ഞു ഒരു നടനെ വിലയിരുത്താന്‍ നാണമില്ലേ.thalavattom പോലുള്ള സിനിമകള്‍ ഇപോഴത്തെ നടന്‍മാര്‍ കണ്ടു padikanam .ജയസുര്യ abhinayicha dr.patient കണ്ടു karanju poi.athoru കോമഡി padam ayirunneluthu മറ്റൊരു കോമഡി.

 3. Rajesh kumar

  വിഗ്ഗന്റെ കോമാളിത്തം കണ്ടു മടുത്തു, വല്ല ഹിമാലയത്തിലും പോടേ

 4. saneesh iritty

  ഈ അവാര്‍ഡ് മമൂട്ടിക്ക് കൊടുക്കാമായിരുന്നു ..പാവം വിഷമിക്കുന്നുണ്ടാവും… വല്ല കടുംകയ്യും ചെയ്തേക്കുമോ..
  അവാര്‍ഡു കമ്മിറ്റി കോള്ളാം..ഭാവി ഉണ്ട് ..
  അറിയതോണ്ട് ചോദിക്കുവ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ..

 5. ijo

  angane kayinja 30 varshathe prashnathinu പരിഹാരമായി….മോഹന്‍ലാല്‍ പോയി വീട്ടില്‍ ഇരിക്ക്

 6. Akhila

  Ini Mammootty ee news kettaal ayaalkku kittathathu kond “Bodham” kettu veezhumo aavo??

 7. mustafa

  ജനം വെറുക്കുന്ന നടന്‍ ആരാണ് എന്ന് ചോദിച്ചാല്‍ അത് തിലകന്‍ ആകും

 8. Anu

  മുസ്തഫയുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല അതിനു കാരണം തിലകന്‍ ഒരു നല്ല നടനാണ് എന്നത് തന്നെയാണ് .

 9. Senu Eapen Thomas

  ഇത് നല്ല ഒരു തുടക്കമാകട്ടെ. ഭരത് മമ്മുട്ടിയും, ഭരത് മോഹന്‍ ലാലും ഒക്കെ ഇത് കണ്ടു പാഠം പഠിക്കട്ടെ. നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് കാണാന്‍ ഇത് ഒരു വഴിത്തിരുവാകുമെന്‍ കരുതുന്നു. എല്ലാവിധ ആശംസകളും. സെനു, പഴമ്പുരാണംസ്.

 10. shaji

  ഡൂള്‍ ന്യൂസിന്റെ മോശം ചിത്രത്തിനും മറ്റുമുള്ള അവാര്‍ഡ് പ്രഖ്യാപനം തരം താണതായിപ്പോയി. മോഹന്‍ ലാലിനെപോലുള്ള ഒരു നടനെ അപമാനിക്കുന്നത് കലാകേരളത്തോട് ചെയ്ത പാതകമായിപ്പോയി. നല്ല സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് ഒരു നടന് വാശിപിടിക്കാന്‍ കഴിയുമോ. ഒരാളുടെ എല്ലാ സൃഷ്ടികളും ഗംഭീരമാകണമെന് ആഗ്രഹിക്കാനല്ലേ കഴിയൂ…. വിഎച്ച് നിഷാദ് എഴുതിയ എല്ലാ കഥകളും മഹത്തരങ്ങളാണോ….എത്ര പൊട്ടകഥകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ഉതിര്‍ന്ന് വീണിട്ടുണ്ട്….അടുത്ത വര്‍ഷം മുതല്‍ സാഹിത്യ അക്കാദമി ഏറ്റവും മോശം കഥക്കുള്ള അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചാല്‍ എന്താകും അവസ്ഥ….നിരൂപകയായ കവിതാ രാമന്‍ മലയാളത്തില്‍ തന്നെയാണോ നിരൂപണങ്ങള്‍ എഴുതുന്നത്….’മോശം സിനിമയെകുറിച്ച് വാചാലയായ ഈ മാന്യ ദേഹത്തിന്റെ മഹത്തായ സൃഷ്ടികള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അവാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കാനായിരിക്കണം. വര്‍ഷങ്ങളെടുത്ത് ഒരുകലാകാരന്‍ ഉണ്ടാക്കിയെടുക്കുന്ന സല്‍പേര് ഏതെങ്കിലും പ്രസ് ക്ളബ്ബിലെ മൈക്കിനു മുന്നില്‍ ഇരുന്ന് കളയാന്‍ ശ്രമിക്കുന്നത് ആഗരാഗ്യകരമാണോ…..ജൂറിയില്‍ പെട്ടവരെല്ലാം ഇനിയെഴുതുന്ന കഥകളും നിരൂപണങ്ങളും ചിത്രങ്ങളുമെല്ലാം കാണാന്‍ കാത്തിരിക്കുന്നു
  സ്നേഹം ഷാജി

 11. Vishnu

  ഒരു നല്ല തുടക്കം. കുറെ കാലമായി മലയാള സിനിമ യാതൊരു നിലവാരമില്ലാത്ത അവസ്ഥയിലാണ്. സാമാന്യ ബുദ്ധിക്കു നിരകാത്ത കഥകള്‍, നിലവാരമില്ലാത്ത സ്ക്രിപ്റ്റ്, ആഭാസ ഡാന്‍സുകള്‍ തമാശകള്‍ ഇതക്കെ ആയി പോയി മലയാളം സിനിമ. ഒരു ശുദ്ധികലശം അത്യാവശ്യം ആയിരുന്നു.

 12. Deepak

  Its a Good attempt – Keep it up

  Mohanlal is the Best actor in Malayalam Industry living today…
  But he is not paying attention towards the script of the cinemas…
  He should start thinking…
  Otherwise we will miss our Lalettan –

  Lalettan = Lal and lal only

 13. deepu

  മാങ്ങാ ഉള്ള മാവില്‍ കല്ലെരിഞ്ഞിട്ടല്ലേ കാര്യം ഉള്ളൂ..
  ഗോവിന്ദന്‍ കുട്ടി അടൂരിനും,രാജസേനനും ഒക്കെ കൊടുത്താല്‍ ആര് അറിയാനാ..അത് കൊണ്ട് മോഹന്‍ലാലിനിട്ടു താങ്ങി..
  എട്ടാവും ചീപ്പ്‌ പബ്ലിസിറ്റി ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ അത് dool news നു തന്നെ..ഈ പ്രമുഖ അവാര്‍ഡ്‌ നിര്‍ണ്ണയ ജൂറി മാരുടെ സംഭാവനകള്‍ എന്തൊക്കെയാ എന്നൊന്ന് പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം..സാഹിത്യത്തില്‍ മോശം കൃതി എഴുതുന്നവര്‍ക്കും കൊടുക്ക്കുമോ അവാര്‍ഡ്‌ ??

 14. Anand

  വളരെ നല്ല ഉദ്യമം. കഷ്ടപ്പെട്ടു ഉണ്ടാക്കിയ പൈസ കൊടുത്തു ഡീവീ ഡീ വാങ്ങി സമയം കളഞ്ഞപ്പോള്‍ തോന്നിയതാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ സിനിമ യുടെ അണിയറ പ്രവര്തകര്കും മോഹന്‍ലാല്‍ നും എതിര്രായി പൈസ തിരിച്ചുക്കിട്ടാനും മനപ്രയാസം ഉണ്ടാക്കിയതിനും കേസ് കൊടുക്കണം എന്ന്. ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍ !!!!

 15. achu

  അടുത്ത വര്‍ഷവും ഇവിടൊക്കെ തന്നെ കാണേണം കേട്ടോ ഈ വര്ഷം ഒരു ടീമിന്റെ മോനെന്നം പൊട്ടി അടുത്ത വര്ഷം ഈ കാശിക്കു തന്നെ കൊടുത്തില്ലേല്‍ അമ്മചിയാന നിന്റെ ഈ സൈറ്റ് ഞാന്‍ ഹക്ക് ചെയ്യും

 16. Gopal

  there should be an award function also…these people should explain to the people for the mistake…or at least the media should publish these people’s comments on such bad performance…

 17. JEENA THOMAS

  ITS REALLY APPRECIATABLE TRIAL.LET IT TO BE CONTINUE TO MAKE OUR MALAYALAM FILM INDUSTRY TO A GREAT ONE.MY HEARTY BEST WISHES…….

 18. kovalan

  ഒരു പ്നഞ്ചിയെട്ടന്‍ ഇല്ലാരുന്നേല്‍ ഒരാള്‍ക്കും കൂടി കൊടുക്കാമായിരുന്നു അടുത്ത വര്ഷം പുള്ളിക്ക് കൊടുക്കാന്‍ മറക്കേണ്ട കേട്ടോ എങ്ങനെ കൊടുക്കാന എല്ലാം ഞമ്മന്റെ ആള്‍ക്കാരല്ലേ ജൂറിയില്‍

 19. VInu s nair

  EE JURY MEMBERSINE ORTHU KERALA JANANATHA LAJJIKKUNNU……LALETTNTE PERU PARAYAN POLUM NINGALKKU ARHATHA ILLA..LALETTAN CHARACTARAYI MARATHE ABHINAYICHU ENNU PARANJA ALL JURY MEMBERS I PITTY YOU BASTERDSSSSSSSSSSS………LALETTAN THE MIRACLE OF INDIAN CINEMA …ANY WAY NINGALUDE KOOOOOOOOOORA SIGHTINU NALLA PERAYALLO ATHUM JANGALUDE LALETTANE VECHU ….AADYAM SWANTHAM KARMMAMANDALATHIL VALLATHUM CHEYTHU KANIKKU ENNITTU MATHI JURY STHANATHU IRIKKUNNATHU….

 20. rakesh

  നല്ല സിനിമകള്‍ കാണുമ്പോള്‍ കയ്യടിക്കുന്നവന്, ചീത്ത സിനിമകളെ കൂക്കി വിളിക്കുവാനും അവകാശമുണ്ട്‌ .. .മലയാളികള്‍ അമര്‍ത്തിവെച്ച കൂക്കിവിളികളാണ് ഈ അവാര്‍ഡ്‌ …ഇത് സ്വീകരിക്കുക …രാജാവ്‌ നഗ്നനെന്നു വിളിച്ചു പറഞ്ഞ കുട്ടിയെ ക്രൂശികുക്കുന്നതിനു പകരം അരക്ക് താഴെ തുണിയുണ്ടോ എന്ന് നോക്കുക …

 21. Resmi

  Mohanlal anugraheethanaya nadananu. Athu nalla reethiyil upayogappeduthendathu samvidhayakante kadamayanu. Oppam Mohanlal cinema select cheyyumpol sraddhikkanam.

 22. aboobacker

  arokke enthokke paranjaalum mammootiyum mohanlalum oru naanayathinte randu vashangal poleyanu…. anukrihitha nadanmaar we must proud of them so ini sukumar azhikodum, thilakanum, prithvirajum, ethra thalla kuthi marinjaalum avaraanu njangalude mega stars….
  allaathe ithu poleyulla paripaadi kand avare thalli parayilla njangal… ini jnangale konnaalum..

 23. yoonus khan

  best actorinu awardu kodukkumbbol bad actorinu vishamam.. enikku awardu kittiyillallo ennu… ‘ini aa vishamamundddaavillallo…

 24. sunil

  നന്നായി അവാര്‍ഡ്‌ അര്‍ഹരെ തേടിയെത്തുന്നു

 25. anand

  very good…………

 26. rachana

  ബാബു ഭരദ്വാജ് അരനെന്നെ ഞങ്ങള്‍ക്കെ നന്നായി അറിയാം. മറ്റു പുലികള്‍ അരനപ്പോ. ആരായാലും ഗംഭീരം നാലാള്‍ വായിക്കുമല്ലോ…. വിധി കര്‍ത്താക്കള്‍ക്കു മനസിനും സരീരത്തിനും ഇത്തിരി സുകവും കിട്ടും… സിപിഎം കാര്‍ അടിച്ചോടിച്ച പാവം ബാബു ചേട്ടനും വേണമല്ലോ എന്തെങ്കിലും സുഖം

 27. Karthik Khather

  please Santhosh Pandit nu oru award ningal kodukkanam,………. allenkil ayal ithupolay inium nirmichu koottum,………

 28. guptha

  ജനങ്ങളോട് സംവദികാനുള്ള ഇന്നത്തെ ഏറ്റവും വലിയ മീഡിയ സിനിമയാണ്. സമൂഹം സിനിമയെയും സിനിമ സമൂഹത്തെയും ഒരുപോലെ നയിക്കുന്നുണ്ട്‌. അതുകൊണ്ട്തന്നെ ഇവ പരസ്പരം പുലര്‍ത്തേണ്ട ഉത്തരവാദിത്വം വളരെ വലുതാണ്. കാണ്ടഹാര്‍, കീര്‍ത്തിചക്ര പോലുള്ള സിനിമകളുടെ പോളിടിക്സും ചര്‍ച്ച ചെയ്യേണ്ടത് അവിടെ വെച്ചാണ്‌…അവ ആരുടെ വികാരത്തെയും താല്പര്യതെയുമാണ് പ്രതിനിധാനം ചെയ്യുന്നത്? ചര്‍ച്ചകള്‍ കൂടുതല്‍ തീവ്രമാകണം. മറ്റെന്തിനെക്കാളും കൂടുതല്‍ നമ്മുടെ മൂല്യ ച്യുതിയും ചോര്‍ച്ചയും ബോധവും സിനിമയിലാണ് പ്രകടമാവുക..

 29. deepthimadhu anchamparathy

  എല്ലായിപ്പോഴും നല്ല കഥാപാത്രം മാത്രം ചെയ്യൂ എന്ന് വാശി പിടിക്കുനവര്‍ ഉണ്ട് ലാലേട്ടന്‍ അങ്ങനെയല്ല

  എന്തായാലും ഒരു താഴ്ച്ചക്ക് ഒരു കയറ്റം ഉണ്ടാക്കും വെയിറ്റ് ആന്‍ഡ്‌ സീ

 30. shameen

  നീ ഒക്കെ എന്നാ ഉണ്ടായത് ഫൂള്‍ ന്യൂസ്‌ ..ലാലേട്ടനെ നീ പഠിപ്പിക്കണ്ട കേട്ടോ ഫൂള്‍ ന്യൂസ്‌

 31. Rajith

  May be you guys have declared these awards for the sake of getting a public attraction. Appreciating your marketting strategy. Never claim that you guys are interested in improving the standard of malayalam cinema.

  Mohanlal is selected and I read the jury comments, can never agree to it. Not only me, I doubt u guys have self asked the question that “Do I myself agree to it?”.
  Mohanlal is never showing injustice to his acting, but yes the roles he is selecting these days are not up to the mark.
  While elderly actor Mammootty is performing Fashion Show and nothing else in some movies you guys have not selected him. Not only elderly actors even youngsters are not showing the complete sincerity except Jayasurya.

  So Dool news, well tried but keep your side clean.

 32. Azhar

  nanum oru Mohanlal fan thanne yanu ,Pakshe sathyam parayallo Alexander the great leyum, Kandaharilum acting valare mosham ayirunnu. Athehathe estam ennu karuthy ellam sahikkan pattilla.iniyekilum sradikkuka. Best wishes.

 33. fuaad ali

  അഭിനന്ദനം അര്‍ഹിക്കുന്നു.

 34. cinemafan

  300-നടുത്ത് responses കിട്ടിയിട്ടും നിങ്ങള്‍ ഈ പരിപാടി നിറുത്തിയോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.