എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം: കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ തന്നെയെന്ന് ഡി.എന്‍.എ ഫലം
എഡിറ്റര്‍
Friday 31st March 2017 8:19am


പേരാവൂര്‍: കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതി ഫാദര്‍ റോബിനെതിരെ കൂടുതല്‍ തെളിവുകള്‍. പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.

മുഖ്യപ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്.

ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഡി.എന്‍.എ ഫലം പുറത്തു വന്നതോടെ കേസില്‍ വൈദികനെതിരായ ശക്തമായ തെളിവായി ഇതുമാറിയിരിക്കുകയാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുത്തു.


Also Read: സുബഹി ബാങ്കിനെതിരെ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ പ്രസ്താവന; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു


പ്രതിയെ രക്ഷിക്കാന്‍ വൈത്തിരി അനാഥാലയത്തില്‍നിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങള്‍ക്കും ഡിഎന്‍എ പരിശോധനാഫലം വന്നതോടെ അവസാനമായി.

Advertisement