ഡിസ്­കവ­റി ചാ­ന­ലില്‍ ബ­ന്ദ­ിനാ­ട­കം; അ­ക്ര­മിയായ പ­രിസ്ഥി­തി പ്ര­വര്‍­ത്തക­നെ വ­ധിച്ചു
World
ഡിസ്­കവ­റി ചാ­ന­ലില്‍ ബ­ന്ദ­ിനാ­ട­കം; അ­ക്ര­മിയായ പ­രിസ്ഥി­തി പ്ര­വര്‍­ത്തക­നെ വ­ധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2010, 9:55 am

സില്‍വര്‍ സ്­പ്രി­ങ് (മേ­രി­ലാന്റ്): ഡിസ്­കവറി ചാനല്‍ ഓഫിസില്‍ മൂന്നുപേരെ ബന്ദികളാക്കിയ പരിസ്ഥിതി പ്രവര്‍ത്തകനെ പോലിസ് വെടിവച്ച് കൊ­ന്നു.
പരിസ്ഥിതി പ്രവര്‍ത്തകനും ഏഷ്യന്‍വംശജനുമായ ജെയിംസ് ലീയാണ് ഡിസ്­കവറി ചാനലിന്റെ ഓഫിസില്‍ മൂന്ന് ജീവനക്കാരെ ബന്ദികളാക്കിയ­ത്. ബു­ധ­നാ­ഴ്­ച്ച ഉ­ച്ച­യ്­ക്കാ­ണ് ഇ­യാള്‍ ഡി­സ്­കവ­റി ചാ­ന­ലിന്റെ മേ­രി­ലാന്റി­ലെ ആസ്ഥാ­ന ഓ­ഫി­സില്‍ കയ­റി വ­ന്നത്. നാ­ലു­മ­ണി­ക്കൂര്‍ നീ­ണ്ട അ­നു­ന­യ­ചര്‍­ച്ച­കള്‍­ക്കു ശേ­ഷം ബ­ന്ദി­ക­ളു­ടെ ജീ­വന്‍ അ­പ­ക­ട­ത്തി­ലാ­ണെ­ന്ന വി­വ­ര­ത്തെ­ത്തു­ടര്‍­ന്ന് അ­ക്ര­മി­യെ വെ­ടി­വ­ച്ചു­കൊ­ല്ലു­ക­യാ­യി­രു­ന്നു­വെന്ന് പോ­ലി­സ് ചീ­ഫ് ജെ തോമ­സ് മാന്‍­ജെര്‍ പ­റഞ്ഞു. ബ­ന്ദി­ക­ളെല്ലാം സു­ര­ക്ഷി­ത­രാ­ണെ­ന്ന് പോ­ലി­സ് അ­റി­യിച്ചു.

ഡിസ്­കവറി ചാനലി­നെതിരേ സ്ഥിരം പ്രതിഷേധം നടത്തുന്ന ആളാണ് ജെയിംസ് ലീ. ഡി­സ്­കവ­റി ചാ­നല്‍ ന­ട­ത്തുന്ന സേ­വ് ദ പ്ലാ­നെ­റ്റ് ക്യാ­പ­യ്ന്‍ പ്ര­കൃ­തിക്ക് ഉ­പ­കാ­ര­ത്തി­നു­പക­രം കൂ­ടു­തല്‍ ഉ­പ­ദ്ര­വ­മു­ണ്ട­ക്കു­ന്നു­വെ­ന്നാ­രോ­പിച്ച് 2008ല്‍ സേ­വ് ദ പ്ലാ­നെ­റ്റ് പ്രൊ­ട്ട­സ്റ്റ് ഡോ­ട്ട് കോം എ­ന്ന വെ­ബ്‌­സൈ­റ്റ് സ്ഥാ­പി­ച്ച് നി­രന്ത­രം ക്യാ­ംപ­യിന്‍ ന­ട­ത്തി­യ­തിന് ലീയെ 2008 മാര്‍ച്ചില്‍ ആറുമാസം നല്ലനടപ്പിന് കോട­തി ശിക്ഷ വിധിച്ചിരുന്നു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാള്‍ ചാനലിന്റെ ഓഫിസിലെത്തിയത്. തോക്കുയര്‍ത്തി ദേഹത്തുകെട്ടിവെച്ച സ്‌­ഫോടകവസ്തുക്കള്‍ കാണിച്ചാണ് ഇയാള്‍ മൂന്നുപേരെ ബന്ദിയാക്കിയത്. ബന്ദികളുടെ നേരെ തോക്കുചൂണ്ടി ഇയാള്‍ നിന്നത് രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്­കരമാക്കിയിരുന്നതായും പോലിസ് ചീഫ് ജെ. തോമസ് മാന്‍ജെര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.