എഡിറ്റര്‍
എഡിറ്റര്‍
ഡിസ്‌കോ ക്ലാസിക് റാണി ഡോണ സമ്മര്‍ അന്തരിച്ചു
എഡിറ്റര്‍
Friday 18th May 2012 12:05pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചടുല സംഗീതത്തിനു പുത്തന്‍മാനങ്ങള്‍ പകര്‍ന്ന ഡിസ്‌കോ ക്ലാസിക് റാണി ഡോണ സമ്മര്‍(63) അന്തരിച്ചു. ലാ ഡോണ ആഡ്രിയന്‍ എന്ന സമ്മര്‍ വ്യാഴാഴ്ച നേപ്പിള്‍സിലുള്ള വീട്ടില്‍വെച്ചാണ് മരിച്ചത്. ശ്വാസകോശ ക്യാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

സംഗീത ലോകത്തെ പരമോന്നത പുരസ്‌കാരമായ ഗ്രാമി അഞ്ചു തവണ സ്വന്തമാക്കിയ ഡോണ, റോക്ക് വിഭാഗത്തില്‍ ഗ്രാമി നേടിയ ആദ്യ ഗായികയാണ്. ലാസ്റ്റ് ഡാന്‍സ്, ലവ് ടു ലവ് യു ബേബി, ബാഡ് ഗേള്‍സ് എന്നിവയാണ് ഡോണയുടെ ഹിറ്റുകള്‍.

യു.എസിലെ ബോസ്റ്റണില്‍ ജനിച്ച ഡോണ പളളിയിലെ ക്വയര്‍ സംഘത്തില്‍ പാടിയാണു സംഗീത ലോകത്തേക്കു ചുവടുവച്ചത്. പിന്നീടു സ്‌റ്റേജ് പെര്‍ഫൊമന്‍സിലേക്കു തിരിഞ്ഞ ഡോണ, ആലാപനത്തോടൊപ്പം ചടുല ചുവടുകളുമായി വേദികളില്‍ നിറഞ്ഞാടി. 1980കളായിരുന്നു ഡോണയുടെ പ്രതാപകാലം. 1979ലാണ് ആദ്യ ഗ്രാമി നേടിയത്.

ബ്രൂസ്് സുഡാനോയാണ് സമ്മറിന്റെ ഭര്‍ത്താവ്. മൂന്ന് മക്കളുടെ അമ്മയാണ് ഡോണ സമ്മര്‍.

Advertisement