എഡിറ്റര്‍
എഡിറ്റര്‍
പട്ടയം കൊടുക്കാന്‍ ഭൂമിയുണ്ട്; പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമിയില്ല!!!
എഡിറ്റര്‍
Friday 19th September 2014 3:48pm

“അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന (ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള) ഏതൊരു സംസ്ഥാനത്തിലെയും പട്ടിക പ്രദേശങ്ങളെ പട്ടിക ഗോത്ര പ്രദേശങ്ങളെയും പെസ നിയമത്തിനു കീഴില്‍ കൊണ്ട് വരാവുന്നതാണ്. അവിടെയെല്ലാം പെസ നിയമം അനുശാസിക്കുന്ന വിധത്തില്‍ ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ട ആദിവാസി ഗ്രാമ സഭകള്‍ ചെരാവുന്നതുമാണ്. ഈ ഗ്രാമ സഭകള്‍ക്ക് ഭരണഘടനയും പെസ നിയമവും നിശ്ചയിച്ച പ്രകാരമുള്ള അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.” ദിനില്‍ എഴുതുന്നു…


nilp-samaram

dinil

ഭരണകൂടം അതിന്റെ എല്ലാ കഴിവുമുപയോഗിച്ചു നിഷ്‌കാസനം ചെയ്യാന്‍ ശ്രമിച്ചിട്ടും നിലനില്‍പ്പിനായുള്ള ആദിവാസികളുടെ സമരം തിരുവന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ തുടരുകയാണ്. ഇന്നേക്ക് 73 ദിവസം പിന്നിട്ട ഈ സമരത്തെ കുറിച്ചും അതുയര്‍ത്തുന്ന ആവിശ്യങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ പല കോണുകളിലും നടക്കുന്നുമുണ്ട്. അത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു പ്രധാനപെട്ട വിഷയമാണ് പെസ നിയമവും അതുമായി ബന്ധപെട്ട് പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ കഴിയുമോയെന്ന ചര്‍ച്ചയും. പതിവ് പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തിലെല്ലാം മൗനം പാലിച്ചപ്പോള്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നത് സോഷ്യല്‍ മീഡിയയില്‍ തന്നെയാണ്.

നില്‍പ്പ് സമരത്തിലെ പ്രധാനപെട്ട ഒരു മുദ്രാവാക്യമാണ് വംശഹത്യയിലേക്ക് നീങ്ങുന്ന ആദിവാസിയുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുകയെന്നുള്ളത്. പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കണം എന്നുള്ള ആവിശ്യം ഒരു ഔദാര്യമായി ആദിവാസികള്‍ ചോദിക്കുകയാണോ എന്നു അന്വേഷിക്കുന്നതിനു മുന്‍പു ഇന്ത്യന്‍ ഭരണഘടനയിലും ബന്ധപെട്ട നിയമങ്ങളിലും പട്ടിക വര്‍ഗ മേഖലയെ കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്നു നോക്കാം.

ആദ്യം പെസ (THE PROVISIONS OF THE PANCHAYATS (EXTENSION TO THE SCHEDULED AREAS) ACT, 1996No.40 OF 1996  PESA) നിയമത്തില്‍ എന്താണ് ആദിവാസി ഊരുകള്‍ അല്ലെങ്കില്‍ വില്ലേജുകള്‍ എന്നതിനെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്നു നോക്കാം.

പഞ്ചായത്തുകളെ സംഭന്ധിച്ച വ്യവസ്ഥകള്‍ (പട്ടിക പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) നിയമം, 1996

2. ഈ നിയമത്തില്‍, സന്ദര്‍ഭം മാറ്റുന്ന തരത്തില്‍ ആവിശ്യപ്പെടാതിടത്തോളം, പട്ടിക പ്രദേശം എന്നാല്‍ ഭരണഘടനയുടെ 244-ാം ആര്‍ട്ടിക്കിളിലെ (1)-ാം ക്ലോസില്‍ പരാമര്‍ശിക്കപ്പെടുന്ന പട്ടിക പ്രദേശം എന്നാണര്‍ത്ഥം.

3. ഈ നിയമത്തിലെ 4-ാം സെക്ഷനില്‍ വ്യവസ്ഥപ്പെടുത്തിയ ഒഴിവാക്കലുകള്‍ക്കും പരിഷ്‌കരങ്ങള്‍ക്കും വിധേയമായി ഭരണഘടനയുടെ IX-ാം ഭാഗത്തിലെ പഞ്ചായത്തുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ ഇതിനാല്‍ പട്ടിക വര്‍ഗ്ഗ പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.


ഒരു വില്ലേജ് അല്ലെങ്കില്‍ ഗ്രാമം എന്നതിനെ പെസ നിയമം വിവക്ഷിക്കുന്നത് സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ഹാബിറ്റാറ്റ് (ആവാസ കേന്ദ്രം) അല്ലെങ്കില്‍ കൂട്ടം ആവാസം കേന്ദ്രങ്ങള്‍ (a group of habitat) അതുമല്ലെങ്കില്‍ ഹാമ്ലറ്റ് (ഊരുകള്‍) അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് ഹാമ്ലറ്റ് (ഒരു കൂട്ടം ഊരുകള്‍) അടങ്ങുന്നതായിരിക്കും എന്നാണ്.


nilpusamaram
4. ഭരണഘടനയുടെ IX-ാം ഭാഗത്തിന് കീഴില്‍ ഉള്‍പ്പെട്ടിട്ടുള്ള എന്തുതന്നെ ഉണ്ടെങ്കിലും താഴെ പറയുന്ന സവിശേഷ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത യാതൊരു നിയമനിര്‍മ്മാണവും IX-ാം ഭാഗത്തിന് കീഴില്‍ ഒരു സംസ്ഥാന നിയമസഭയും നടത്താന്‍ പാടുള്ളതല്ല.

(a) പഞ്ചായത്തുകളെ സംബന്ധിച്ച് നടത്തുന്ന ഏതൊരു സംസ്ഥാന നിയമനിര്‍മ്മാണവും ആചാരപരമായ നിയമങ്ങള്‍ക്കും, സാമൂഹികവും മതപരവുമായ ആചാരങ്ങള്‍ക്കും സമുദായ സഭ നോക്കിനടത്തുന്നതിന്റെ പരഭമ്പരാഗതമായ രീതികള്‍ക്കും അനുസൃതമായിരിക്കണം.

(b) സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ആവാസകേന്ദ്രമോ അല്ലെങ്കില്‍ ഒരു കൂട്ടം ആവാസകേന്ദ്രങ്ങളോ അല്ലെങ്കില്‍ ഒരു കൂട്ടം ഊരുകളോ അടങ്ങുന്നതായിരിക്കും ഒരു സാധാരണ ഗ്രാമം.

(c) ഗ്രാമതലത്തിലുള്ള പഞ്ചായത്തുകളുടെ വോട്ടര്‍ പട്ടികയില്‍ പേര്‌ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളടങ്ങുന്ന ഒരു ഗ്രാമ സഭ ഓരോ ഗ്രാമത്തിനും ഉണ്ടായിരിക്കുന്നതാണ്.

ഒരു വില്ലേജ് അല്ലെങ്കില്‍ ഗ്രാമം എന്നതിനെ പെസ നിയമം വിവക്ഷിക്കുന്നത് സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ഹാബിറ്റാറ്റ് (ആവാസ കേന്ദ്രം) അല്ലെങ്കില്‍ കൂട്ടം ആവാസം കേന്ദ്രങ്ങള്‍ (a group of habitate) അതുമല്ലെങ്കില്‍ ഹാമ്ലറ്റ് (ഊരുകള്‍) അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് ഹാമ്ലറ്റ് (ഒരു കൂട്ടം ഊരുകള്‍) അടങ്ങുന്നതായിരിക്കും എന്നാണ്. അതോടൊപ്പം തന്നെ പട്ടിക വര്‍ഗ പ്രദേശം എന്നുള്ളത് മറ്റു തരത്തില്‍ ആവിശ്യപെടാത്തിടത്തോളം ഭരണഘടനയുടെ  244)ാം ആര്‍ട്ടിക്കിളിലെ (1)ാം ക്ലോസില്‍ പരാമര്‍ശിക്കപ്പെടുന്ന പട്ടിക പ്രദേശം എന്നാണു പെസ നിയമം പറയുന്നത്.

പെസ നിയമത്തില്‍ പറയുന്ന ആര്‍ട്ടിക്കിളില്‍ ഇന്ത്യന്‍ ഭരണഘടന ഒരു പട്ടിക വര്‍ഗ പ്രദേശത്തെ കുറിച്ച് എന്താണ് പറയുന്നതെന്നു നോക്കാം.

244. പട്ടിക ഗോത്ര വര്‍ഗ പ്രദേശങ്ങളിലെ ഭരണം

244. ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതൊരു സംസ്ഥാനത്തിലെയും പട്ടിക വര്‍ഗ പ്രദേശങ്ങളെയും പട്ടികഗോത്ര പ്രദേശങ്ങളെയും ഭരണത്തിനും നിയന്ത്രണത്തിനും അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ ബാധകമാണ്.

ചുരുക്കി പറഞ്ഞാല്‍ അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന (ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള) ഏതൊരു സംസ്ഥാനത്തിലെയും പട്ടിക പ്രദേശങ്ങളെയും പട്ടിക ഗോത്ര പ്രദേശങ്ങളെയും പെസ നിയമത്തിനു കീഴില്‍ കൊണ്ട് വരാവുന്നതാണ്. അവിടെയെല്ലാം പെസ നിയമം അനുശാസിക്കുന്ന വിധത്തില്‍ ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഗ്രാമ സഭകള്‍ ചേരാവുന്നതുമാണ്. ഈ ഗ്രാമ സഭകള്‍ക്ക് ഭരണഘടനയും പെസ നിയമവും നിശ്ചയിച്ച പ്രകാരമുള്ള അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement