നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും പുരാതനമായ ജന്തുവര്‍ഗ്ഗങ്ങളാണ് കടലാമകള്‍. വിഷ്ണുവിന്റെ കൂര്‍മ്മാവതാരമാണ് ആമയെന്നും ചിലര്‍ വിശ്വസിക്കാറുണ്ട്. എന്നാല്‍ ആമകളെ കുറിച്ചോ അവ നമ്മുടെ ആവാസ വ്യവസ്ഥയില്‍ എങ്ങനെ കണ്ണികളാകുന്നുവെന്നോ അറിയാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല. അതുകൊണ്ട് ആമകളെ കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

നൂറുവര്‍ഷത്തിലേറെക്കാലം ആയുസ്സുള്ള കടലാമകള്‍ സമുദ്രാന്തര്‍ ഭാഗത്താണ് ജീവിക്കാറ്. ഇവയിലെ പെണ്‍കടലാമകള്‍ മുട്ടയിടാന്‍ മാത്രമാണ് കരയിലേക്കെത്തുന്നത്. രാത്രി കാലങ്ങളിലാണ് ഇവ കരയില്‍ എത്താറ്. പിന്‍കാലുകള്‍ ഉപയോഗിച്ച് മണ്ണില്‍ കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടാറ്.50 മുതല്‍ 200 മുട്ടകള്‍ വരെ ഇവ ഇടാറുണ്ട്. എത്രനേരം വേണമെങ്കിലും വെള്ളത്തിനടിയില്‍ കഴിയാനുളള കഴിവും ഇവയ്ക്കുണ്ട്.

Subscribe Us:

മറ്റ് ഉരഗങ്ങളെ പോലെ ഇവയും അന്തരീക്ഷ വായുവാണ് ശ്വസിക്കുന്നത്. ചില തരം ആമകള്‍ ഒരു കിലോമീറ്ററിലധികം താഴ്ചയില്‍ കടലില്‍ ഭക്ഷണം തേടി അലയാറുണ്ട്. ഇവയ്ക്ക് താരതമ്യേന കാഴ്ച ശക്തി കുറവാണെങ്കിലും മണം പിടിക്കാനുളള കഴിവ് കൂടുതലാണ്. ഇവയുടെ പ്രധാന ഭക്ഷണം കടല്‍പ്പായലുകള്‍ ,ചെമ്മീനുകള്‍ ,ഞെണ്ടുകള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയാണ്.

മത്സ്യയിനങ്ങളെ ഭക്ഷിക്കുന്നതിനാല്‍ കടല്‍ മത്സ്യങ്ങളില്‍ രോഗം പടരാതെ കടലിന്റെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്തുന്നതും ഈ ആമകളാണ്. കടലാമകള്‍ നമ്മുടെ കടലുകളില്‍ ഇല്ലാതാകുന്നത് കടലിന്റെ തന്റെ നാശത്തിന് വഴിവെയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വഴി നമ്മുടെ നാട്ടില്‍ നിന്നും ഇവ അപ്രക്ത്യക്്ഷമായി കൊണ്ടിരിക്കുകയാണ്

അമിതമായ മുട്ടശേഖരണവും കടലോരപ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളും ഇറച്ചിക്കുവേണ്ടിയുള്ള വേട്ടയാടലുകളും കാരണം ഇവ വംശനാശഭീഷണിയുടെ വക്കിലാണ്.

ലോകത്താകമാനം ഏഴ് ഇനം കടലാമകളാണുള്ളത്. ഇന്ത്യയില്‍ ആറുതരം കടലാമകളെയാണ് കണ്ടെത്തിയിട്ടുള്ളത്. പച്ച കടലാമ,കോലാമ, ചുണ്ടന്‍ കടലാമ, ഒലിവ് റിഡ്ലി കടലാമ എന്നിവയാണ് അവ.

Malayalam News

Kerala News In English