തൃശ്ശൂര്‍: ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം ധനലക്ഷമി ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് ചതുര്‍വേദി രാജിവെച്ചു. മുംബെയില്‍ നടന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം രാജി സ്വീകരിച്ചു. ബാങ്കിന്റെ ഭരണച്ചുമതല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ജി ജയകുമാറിന് നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയും ചെയ്തു.

2008 ലാണ് മാനേജിംഗ് ഡയറക്ടറായി അമിതാഭ് ചതുര്‍വേദി നിയമിതനായി. എം.ഡിയായി വന്നശേഷം അമിതാഭ് ചതുര്‍വേദിയുടെ ധനലക്ഷ്മി ബാങ്കിനെ പുതുതലമുറ ബാങ്കായി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിരുന്നു. ബാങ്കിനെ ഉത്തരേന്ത്യന്‍ ലോബിക്ക് അടിയറവെയ്ക്കാനുള്ള നീക്കമാണെന്നും കേരളത്തിന്റെ ബാങ്ക് എന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ചതുര്‍വേദി തകര്‍ത്തുവെന്നും ആരോപണം ഉണ്ടായിരുന്നു.

Subscribe Us:

മൂന്നാം ത്രൈമാസ കാലയളവില്‍ ബാങ്ക് 30 കോടി രൂപയിലധികം നഷ്ടം നേരിടുമെന്ന് കരുതുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭീമമായ ശമ്പളവും റീ ബ്രാന്‍ഡിംഗിനും നവീന സാങ്കേതിക വിദ്യകള്‍ക്കുമായി കൂടുതല്‍ തുക ചെലവഴിച്ചതും ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.വിനയായതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Malayalam News

Kerala News in English