ദീപാവലി ഇങ്ങെത്താറായി. പടക്കങ്ങളും പൂത്തിരികളും വാങ്ങാന്‍ ഉത്സാഹമായിരിക്കുമല്ലേ. എന്നാല്‍ ഇത് അപകടം കൂടി ഉണ്ടാക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഇവ ഉപയോഗിക്കുമ്പോള്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

ഗുണനിലവാരമുള്ളവ തെരെഞ്ഞെടുക്കുക. പണം ലാഭിക്കാന്‍ കുറഞ്ഞവിലയ്ക്ക് പടക്കം വാങ്ങുന്നത് അപകടമാണ്.

പടക്കങ്ങളും പൂത്തിരികളും ഉപയോഗിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കുക. മുഖത്തിനോട് അടുത്ത് പിടിച്ച് തീക്കൊളുത്തരുത്.

ചെറിയ കുട്ടികളെ അടുത്ത് നിന്ന് മാറ്റിനിര്‍ത്തുക

ഒരു ബക്കറ്റ് വെള്ളം അടുത്ത് വെക്കുന്നത് നന്നായിരിക്കും.

പടക്കങ്ങള്‍കൊണ്ട് പരീക്ഷണം നടത്താതിരിക്കുക