എഡിറ്റര്‍
എഡിറ്റര്‍
ഫലസ്തീന്‍ തടവുകാരുടെ നിരാഹാരം അവസാനിപ്പിക്കാനുള്ള ചര്‍ച്ച അവസാനഘട്ടത്തില്‍
എഡിറ്റര്‍
Monday 14th May 2012 1:18pm

ജെറുസലേം: ഇസ്രയേല്‍ ജയിലില്‍ ഒരുമാസത്തിലേറെയായി നിരാഹാരസമരം നടത്തിയ  1600 ഫലസ്തീന്‍ തടവുകാരുടെ നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ച അവസാനഘട്ടത്തിലെത്തിയതായി ഇസ്രേലിയന്‍ പാര്‍ലമെന്റ് അറിയിച്ചു.

ഇസ്രയേല്‍ ജയിലുകളിലെ അരക്ഷിതാവസ്ഥയും കഷ്ടപ്പാടുകളും തിരിച്ചറിയണമെന്നും അതിനെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ കുറേ നാളുകളായി അവര്‍ സമരം നടത്തിക്കൊണ്ടിരുന്നത്.

ഇസ്രയേല്‍ ജയിലില്‍ താമസിച്ചിരുന്ന ഫലസ്തീന്‍ തടവുപുള്ളികളെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ പല തടവുപുള്ളികളെയും സാധാരണ സെല്ലുകളിലായിരുന്നില്ല താമസിപ്പിച്ചത്.

ഇത് തങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനമാണെന്നും ഉടനടി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സമരം തുടങ്ങിയിട്ട് മാസം ഒന്ന് പിന്നിട്ടതിന് ശേഷമാണ് അധികാരികള്‍ ഇതിനുനേരെ കണ്ണുതുറക്കുന്നത്.

തടവുപുള്ളികളുടെ ആവശ്യം അംഗീകരിക്കുമെന്നും അവര്‍ക്കനുകൂലമായ തീരുമാനം ഉടനടി ഉണ്ടാകുമെന്നും ഈജിപ്ഷ്യന്‍

സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഫലസ്തീന്‍ മിലിറ്റന്‍് ഗ്രൂപ്പായ ഇസ്ലാമിക് ജീഹാദിലെ തടവുകാരാണ് കഴിഞ്ഞ ഒരുമാസമായി സമരം നടത്തിവന്നിരുന്നത്. ഇസ്രയേലില്‍ ബോംബാക്രമണം നടത്തിയതിനാണ് ഇവര്‍ പിടിയിലായത്. അന്നത്തെ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

Malayalam News

Advertisement