ക്രിക്കറ്റ് ശുദ്ധീകരിക്കാനവട്ടെ തന്റെ രാജി:തരൂര്‍
DSport
ക്രിക്കറ്റ് ശുദ്ധീകരിക്കാനവട്ടെ തന്റെ രാജി:തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2010, 11:05 am

ന്യൂദല്‍ഹി: അഴിമതി ഇല്ലാതാക്കി ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ തന്റെ രാജി ഉപകരിക്കുമെങ്കില്‍ അങ്ങനെ ചെയ്തതില്‍ സന്തോഷമേയുള്ളൂവെന്ന് ശശി തരൂര്‍. ഐ പി എല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച ശശി തരൂര്‍ വിവാദത്തെക്കുറിച്ച് ആദ്യമായാണ് ട്വിറ്ററില്‍ പ്രതികരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ശുദ്ധമായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.ഐപിഎല്ലുമായി ബന്ധപ്പെട്ടുള്ള എല്ലാ അഴിമതികളെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന് തരൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.