ചുവരെഴുത്ത്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചുമരെഴുത്ത്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

Subscribe Us:

അവശ്യസാധനങ്ങളുടെ വിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കയാണ് ഇടത് കക്ഷികള്‍ . കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങളും കുത്തകസൗഹൃദമനോഭാവവുമാണ് വില വര്‍ധനവിന് കാരണമെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ജയില്‍ നിറക്കല്‍ സമരം നടത്തുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എങ്ങിനെ ജയില്‍ നിറക്കല്‍ സമരം നടത്തുമെന്ന് പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ ഘടകം ആശങ്കയുന്നയിച്ചു. എന്നാല്‍ ഭരണവും സമരവും ഒരുമിച്ച് കൊണ്ട് പോയ പാരമ്പര്യമാണ് കേരളത്തില്‍ സി പി ഐ എമ്മിനുള്ളത്. ജയില്‍ നിറക്കല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി സി പി ഐ എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളിലൊന്ന്.