കൊച്ചി: വൈദ്യുത ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കെ.എസി.ഇ.ബിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ കേരളത്തിലെ വ്യവസായ രംഗത്ത് പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാറിന്റെ തീരുമാനം കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.എ) ആരോപിക്കുന്നു.

ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ വൈദ്യുത ഉപഭോഗത്തില്‍ 20 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കെ.എസ്.ഇ.ബി ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ‘എമര്‍ജിംഗ് കേരള’ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യവസായികള്‍ പറയുന്നത്.

Malayalam News

Kerala News in English