വാഷിംഗ്ടണ്‍: അമേരിക്ക കണ്‌ടെത്തിയതു ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികനാണെന്ന കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ സംശയം. കൊളംബസിനു മുമ്പ് ഇറ്റലിയില്‍നിന്ന് തന്നെയുള്ള മറ്റൊരു നാവികന്‍ തന്റെ സാഹസിക യാത്രയ്ക്കിടയില്‍ അമേരിക്കയിലെത്തിയതായുള്ള ചില ചരിത്രരേഖകളാണ് സംശയം ഉടലെടുക്കാന്‍ കാരണം. ജോണ്‍ കാബട്ട് എന്ന ഇറ്റാലിയന്‍ കച്ചവടക്കാരനാണ് കൊളംബസിനും മുമ്പേ അമേരിക്കയിലെത്തിയതെന്നാണ് ഡിസ്‌കവറി ന്യൂസ് പുറത്തുവിട്ട രേഖ സൂചിപ്പിക്കുന്നത്.

1492ല്‍ കൊളംബസ് ആരംഭിച്ച പുതുലോകം തേടിയുള്ള കടല്‍യാത്ര ലക്ഷ്യത്തിലെത്തിയത് 1498ലായിരുന്നു. എന്നാല്‍, അതിന് ഒരു വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ ഹെന്റി ആറാമന്റെ അനുമതിയോടെ ബ്രിസ്റ്റോളില്‍ നിന്നു യാത്രയായ ജോണ്‍ കാബട്ട് 1497ല്‍ത്തന്നെ നോര്‍ത്ത് അമേരിക്കയില്‍ എത്തിയതായി പുരാതന രേഖകളുടെ സഹായത്തോടെ ഡിസ്‌കവറി ന്യൂസ് അവകാശപ്പെടുന്നു. ഫ്്‌ളോറെന്‍സിലെ ഒരു ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിച്ച രേഖകളെ ഉദ്ധരിച്ചാണ് ഡിസ്‌കവറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

1496നും 1498നുമിടയില്‍ മൂന്ന് തവണ കാബട്ട് യാത്ര നടത്തിയതായി രേഖകളില്‍ പറയുന്നു. അതില്‍ രണ്ടാം യാത്രയിലാണ് അദ്ദേഹം പുതിയ കരയിലിറങ്ങിയത്. യാത്രയ്ക്കായി അദ്ദേഹത്തിന് 50 സ്‌റ്റെറിളിങ് ലഭിച്ചതായും രേഖയിലുണ്ട്. എന്നാല്‍ കാബൊത്തിനും, കൊളംബസിനും മുമ്പ് തന്നെ യൂറോപ്യന്‍ നാവികര്‍ അമേരിക്കന്‍ തീരങ്ങളിലെത്തിയിട്ടുണെ്ടന്ന സൂചനയും രേഖയിലുണ്ട്.

ബ്രിസ്റ്റലിലെ വ്യാപാരികള്‍ വളരെ നേരത്തെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് കാബൊത്ത് രേഖകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ഫ്‌ളോറെന്‍സ് സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസര്‍ ഫ്രാന്‍സിസ്‌കോ ബ്രൂസ്‌കോലി ഡിസ്‌കവറിയോടു പറഞ്ഞു.

Malayalam News

Kerala News in English