സരാജ്വൊ: കഴിഞ്ഞ ഇരുപത്താറുവര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യം നേരിടുന്ന യൂറോപ്പില്‍ ജനജീവിതം ഏറെ ദുസ്സഹമായി. മുന്നൂറോളം പേര്‍ ഇതിനോടകം മരണപ്പെട്ടു.

യൂറോപ്പിലെ പലഭാഗങ്ങളിലും താപനില -30 ആയി താഴ്ന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ബോസ്‌നിയ, ഉക്രൈന്‍ എന്നിവിടങ്ങളിലാണ് മരണസംഖ്യ കൂടുതല്‍. ബോസ്‌നിയയില്‍ മാത്രമായി നൂറ്റി എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍.

സ്വന്തമായി വീടില്ലാതെ തെരുവുവോരങ്ങളില്‍ അന്തിയുറങ്ങിയവരാണ് മരിച്ചവരില്‍ കൂടുതല്‍. രാജ്യത്തെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ബോസ്‌നിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

രാജ്യത്തെ തെരുവുകളില്‍ എട്ടിഞ്ചോളം ഉയരത്തില്‍ മഞ്ഞുകെട്ടി കിടക്കുകയാണ്. റോമിലെ സെന്റ്. പീറ്റേഴ്‌സ് ബസലിക്കയുടെ മുകള്‍ ഭാഗത്തും മഞ്ഞു കെട്ടികിടക്കുതയാണ്. പ്രധാന വിമാനത്താവളങ്ങളെല്ലാം തന്നെ അനിഷ്ചിതകാലത്തേക്ക് അടച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് ബോസ്‌നിയന്‍ അധികാരികള്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ശൈത്യം കൂടുതല്‍ വ്യാപിച്ചേക്കുമെന്നിരിക്കെ ജനജീവിതം സംശയത്തിന്റെ നിഴലിലായി.

Malayalam News

Kerala News In English