എഡിറ്റര്‍
എഡിറ്റര്‍
തിലകന്‍ പകരക്കാരനില്ലാത്ത നടന്‍: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Monday 24th September 2012 1:00pm

പകരക്കാരനില്ലാത്ത മഹാനായ നടനാണ് തിലകനെന്ന് മുഖ്യമന്ത്രി ഉമ്മന്‍. ഇത്തരം പ്രതിഭകള്‍ അപൂര്‍വമായി മാത്രം ഉണ്ടാകുന്നതാണെന്നും കഴിഞ്ഞ നാല് ദശാബ്ദം അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. തിലകന്റെ മരണം മലയാള കലാലോകത്ത് നികത്താനാകാത്ത വിടവാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

മലയാളത്തിലെ അതുല്യ പ്രതിഭയുടെ വേര്‍പാട് സിനിമാരംഗത്തിന് മാത്രമല്ല, സാംസ്‌കാരിക കേരളത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉറ്റ ബന്ധുവായിരുന്നു തിലകനെന്നും ജീവിതത്തിലും കലയിലും ആരുടെ മുന്നിലും നട്ടെല്ല് വളക്കാത്ത ധീരനായ പോരാളിയായിരുന്നെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

വിസ്മയകരമായ ഭാവുപ്രകടനത്തിലൂടെ പതിറ്റാണ്ടുകളോളം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിലകൊണ്ട അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്തതാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement