ബീജിംങ്: പാക് അധീന കശ്മീരിലെ ഗില്‍ജിത് പ്രദേശത്ത് ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യമുണ്ടെന്ന വാര്‍ത്ത ബീജിങ് നിഷേധിച്ചു. ബീജിങിന് ദല്‍ഹിയുമായും ഇസ്ലാമാബാദുമായുള്ള ബന്ധം അസ്ഥിരപ്പെടുത്തുന്നതാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും ചൈനീസ് അധികാരികള്‍ വ്യക്തമാക്കി.
പി ഒ കെയിലെ ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അടിസ്ഥാനരഹിത റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇത്തരം വാര്‍ത്തകള്‍ ഇന്ത്യാ-ചൈന-പാക് ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജിയാങ് യൂ പറഞ്ഞു. പ്രദേശത്ത് 11,000 ലധികം ചൈനീസ് പട്ടാളത്തെ നിയോഗിച്ചു എന്നായിരുന്നു ചൈനീസ് വാര്‍ത്താ ഏജന്‍സിയായിരുന്ന “സിന്‍ഹുവ” റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ചൈനീസ് പട്ടാളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പാക്അംബാസഡര്‍ മസൂദ് ഖാനും നിഷേധിച്ചു. പട്ടാളത്തെയല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചൈനീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതെന്നും മസൂദ് വ്യക്തമാക്കി.
